Kerala

കണ്ണൂരിൽ പുഴയിൽ കണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു

കണ്ണൂരിൽ പുഴയിൽ കണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ശ്രീകണ്ഠാപുരം കൂട്ടുപുഴയിൽ കുളിക്കാനിറങ്ങി കാണാതായ മൂന്ന് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ബ്ലാത്തൂർ സ്വദേശി മനീഷിൻറെ മൃതദേഹമാണ് കണ്ടെത്തിയത്. മറ്റ് രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്. മനീഷിനെ കൂടാതെ വഞ്ചിയം സ്വദേശി സനൂപ് (20), പൈസക്കരി സ്വദേശി അരുൺ(19) എന്നിവരെയാണ് കാണാതായത്. 

പയ്യാവൂർ ഇരൂട് കൂട്ടുപുഴയിൽ വെളളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. അഗ്നിശമന സേനയും, പൊലീസും നാട്ടുകാരും ചേർന്ന് ഇന്നലെ രാത്രി ഒൻപത് മണി വരെ തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. 

കെട്ടിട നിർമാണ തൊഴിലാളികളാണ് മൂവരും. ഇവർക്കൊപ്പം എത്തിയ അജിത്ത് എന്നയാൾ പുഴയിൽ ഇറങ്ങിയിരുന്നില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വനിതാ സംവരണ ബില്‍: ചര്‍ച്ച ഇന്ന് അവസാനിക്കും, വൈകീട്ട് വോട്ടെടുപ്പ്, നിലപാടില്‍ ഉറച്ച് പ്രതിപക്ഷം

വിജയക്കുതിപ്പ് തുടർന്ന് പഞ്ചാബ്; ശ്രേയസ്സും പ്രഭ്സിമ്രാനും കസറി, മുംബൈ ഇന്ത്യൻസിനെ തകർത്തു, ഒന്നാമത്

വിഴിഞ്ഞം തുറമുഖത്തെ ആഗോള മാരിടൈം ഹബ്ബാക്കും, പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി

കേരളത്തില്‍ 30, തമിഴ്‌നാടിന് 59, കര്‍ണാടകയ്ക്ക് 42; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സീറ്റുകളുടെ കണക്ക് നിരത്തി അമിത് ഷാ

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി‌ തർക്കം; രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിലേക്ക്, രാഹുലും ​ഖാർ​ഗെയുമായി കൂടിക്കാഴ്ച നടത്തും

SCROLL FOR NEXT