പ്രതീകാത്മക ചിത്രം 
Kerala

കണ്ണൂരിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കീഴ്പ്പള്ളി പുതിയങ്ങാടിയിലെ കൊട്ടാരത്തിൽ ബിജുവിനെയാണ് വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 38 വയസായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

ചൊവ്വാഴ്ച രാവിലെ മുതൽ ബിജുവിനെ കാണാതായിരുന്നു. പിന്നീടാണ് ഇരിട്ടി അഗ്നിശമന സേനയുടെ സഹായത്തോടെ പണി കഴിയാത്ത വീടിന് സമീപത്തെ കിണറിൽ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മദ്യപിച്ച് കിണറ്റിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

10 കോലോളം ആഴമുള്ള കിണറ്റിൽ നാല് കോലോളം വെള്ളമുണ്ടായിരുന്നു. ഫയർഫോഴ്സ് സേനാംഗങ്ങൾ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കിണറ്റിലെ വെള്ളത്തിൽ തിരച്ചിൽ നടത്തിയത്. ടി മോഹനൻ, വിജീഷ് കെവി, സന്ദീപ് പിആർ, ആദർശ് എ, വിഷ്ണു പ്രകാശ്, പ്രവീൺകുമാർ, രമേശ് കുമാർ, ജോജോ എംഎ തുടങ്ങിയവർ തിരച്ചിലിന് നേതൃത്വം നൽകി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുപ്രീം കോടതിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്; അഭിഭാഷകരുടെ സഞ്ചാരം തടസ്സപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ്

ജിയോ ബേബിയുടെ നായകനായി റോഷൻ മാത്യു; 'ഹ്യൂമൻ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

'കോഹ്‍ലിയോട് അത് ചെയ്യരുതായിരുന്നു'!

ഡൽഹി സമരമുഖത്ത് എസ്എഫ്ഐ പതാകയേന്തി പാഞ്ഞത് മലയാളി വിദ്യാർഥിനി; ആ ചിത്രം പാലക്കാടൻ പെൺകരുത്ത്

'എങ്ങും തലൈവര്‍ മയം'; ആദ്യ ദിനം കേരള പ്രീസെയില്‍ 4 കോടിയിലേക്ക്; 'ജയിലര്‍ 2' ന് മാരത്തോണ്‍ ഷോകളുമായി തീയേറ്ററുകള്‍