Kerala

കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരെ വരവേല്‍ക്കാന്‍ ഒരുങ്ങി വിഷ്ണുമൂര്‍ത്തി തെയ്യം

കിയാലിന്റെ ചുമരില്‍ 60 അടി ഉയരത്തിലും 80 അടി വീതിയിലുമാണ് ചുമര്‍ ചിത്രം ചെയ്തിട്ടുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

കാലടി: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ആനന്ദ കാഴ്ചയൊരുക്കുകയാണ് വിഷ്ണുണുമൂര്‍ത്തി തെയ്യം. കിയാലിന്റെ ചുമരില്‍ 60 അടി ഉയരത്തിലും 80 അടി വീതിയിലുമാണ് ചുമര്‍ ചിത്രം ചെയ്തിട്ടുള്ളത്. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ഫൈന്‍ ആര്‍ട്‌സ് കണ്‍സോര്‍ഷ്യമാണ് ലോകത്തിലെ ഏറ്റവും വലിയ തെയ്യത്തിന്റെ ചുമര്‍ചിത്ര രചന പൂര്‍ത്തീകരിച്ചത്.

വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ ശില്പം ആദ്യം സിമന്റിലാണ് ചെയ്തത്. പിന്നീട് അക്രലിക് നിറങ്ങള്‍ ഉപയോഗിച്ച് മോടി കൂട്ടി. ആടയാഭരണങ്ങള്‍ ചെമ്പിലും അലുമിനിയം പൊതിഞ്ഞു മാണ് ചെയ്തിരിക്കുന്നത്. നിറങ്ങളുടെ പ്രയോഗം തികച്ചും കേരളീയ ചുമര്‍ചിത്ര ശൈലിയില്‍ തന്നെയാണ് ഉപയോഗിച്ചത്.നാലു മാസത്തിലധികം സമയമെടുത്തു ചുമര്‍ചിത്രം പൂര്‍ത്തീകരിക്കാന്‍. 

കലാകാരനും കാലടി സംസ്‌കൃത സര്‍വകലാശാല ചിത്രകലാ വിഭാഗം അധ്യക്ഷനുമായ സാജു തുരുത്തിലിന്റെ നേതൃത്വത്തില്‍ സര്‍വ്വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ദില്‍ജിത്ത് വിഷ്ണു സുജിത്ത്, ശ്രീജ എന്നിവര്‍ ചേര്‍ന്നാണ് ചുമര്‍ചിത്ര ശില്പം തയാറാക്കിയത്. കണ്ണൂരിലെ പൈതൃകം ആസ്പദമാക്കി വിമാനത്താവളത്തില്‍ കൂടുതല്‍ ചിത്രങ്ങള്‍ തയ്യാറാക്കുന്നത് സംബന്ധിച്ച് കിയാല്‍ അധികൃതരുമായി ചര്‍ച്ച നടത്തിവരികയാണ് ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ ഫൈന്‍ ആര്‍ട്‌സ് കണ്‍സോര്‍ഷ്യം. 

തുറവൂര്‍ ക്ഷേത്രത്തിലെ 350ഓളം വര്‍ഷം പഴക്കമുള്ള ചുമര്‍ ചിത്രത്തെ പുന പ്രക്രിയയിലൂടെ തിരിച്ചെടുത്തിരുന്നു. ഫൈന്‍ ആര്‍ട്‌സ് കണ്‍സോഷ്യം എന്നത് വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം അതു മേഖലയില്‍ തന്നെ തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന പദ്ധതിയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന