Kerala

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വീണ്ടും ഫോണുകള്‍ പിടികൂടി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പിടികൂടിയ ഫോണുകളുടെ എണ്ണം 54 ആയി

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വീണ്ടും ഫോണുകള്‍ പിടികൂടി. ഒന്നാം ബ്ലോക്കില്‍ നടത്തിയ റെയ്ഡിലാണ് ഫോണ്‍ പിടികൂടിയത്. ഇതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പിടികൂടിയ ഫോണുകളുടെ എണ്ണം 54 ആയി. 

കണ്ണൂരില്‍ മുമ്പ് ഒരാഴ്ച നീണ്ട റെയ്ഡില്‍ 44 ഫോണുകളാണ് പിടിച്ചെടുത്തിരുന്നത്. മുറ്റത്ത് കുഴിച്ചിട്ട നിലയിലും കിണറ്റിലെറിഞ്ഞ നിലയിലുമൊക്കെയാണ് ഫോണുകള്‍ കണ്ടെത്തിയിരുന്നത്. ഫോണുകള്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് തടവുകാരെ ജയില്‍ മാറ്റുകയും സെല്ലുകള്‍ മാറ്റുകയും ചെയ്തിരുന്നു.

ജയില്‍ ഡിജിപിയുടെ തന്നെ നേതൃത്വത്തില്‍ കണ്ണൂര്‍ ജയിലില്‍ നടന്ന റെയ്ഡില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ള തടവുകാരില്‍ നിന്ന് ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. ഫോണ്‍ ഉപയോഗിച്ച  തടവുകാരെ പൂജപ്പുര ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

ചരിത്രത്തിലേക്ക് വിസിലൂതി ടോറി പെൻസോയും സംഘവും; കളി നിയന്ത്രിച്ചത് വനിതാ റഫറിമാർ

ഫോണ്‍ പേ ആപ്പ് ഫോണിലുണ്ടോ? പിഴ വരാതിരിക്കാന്‍ ഇക്കാര്യം ശ്രദ്ധിക്കാം

'ആരും ഇതേവരെ ചെവിക്കൊണ്ടിരുന്നില്ല, ഇത് കാലത്തിന്റെ ആവശ്യം'; നന്ദി പറഞ്ഞ് ടൊവിനോയും ആന്റോ ജോസഫും

മാറ്റ് ഗ്രീന്‍ കളര്‍ ഓപ്ഷന്‍; മിലിട്ടറി ലുക്കില്‍ പുത്തന്‍ അപ്രീലിയ സ്‌കൂട്ടറുകള്‍ വിപണിയില്‍, അറിയാം ഫീച്ചറുകള്‍