Kerala

കനകമലയിലെ രഹസ്യയോഗം; ഐഎസ് ബന്ധമുള്ളവര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം

രാജ്യത്തിനെതിരെ യുദ്ധം ചെയ്യാനും വിദേശികളെ ഉള്‍പ്പടെ അപായപ്പെടുത്താനും ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കനകമലയില്‍ രഹസ്യയോഗം ചേര്‍ന്ന് ഗൂഡാലോചന നടത്തിയ കേസില്‍ ഏഴ് പേര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. രാജ്യത്തിനെതിരെ യുദ്ധം ചെയ്യാനും വിദേശികളെ ഉള്‍പ്പടെ അപായപ്പെടുത്താനും ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മന്‍സീദ് മുഹമ്മദ്, റഷീദ് അലി, റംഷാദ്, ജാസിം, സജീര്‍, സഫ്വാന്‍ എന്നിവരാണ് കുറ്റപത്രത്തിലുള്ളത്. കേസില്‍ അഞ്ചാം പ്രതിയെ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്.

2016 ആഗസ്തിലാണ് കനകമലയില്‍ രഹസ്യയോഗം ചേരുന്നതിനിടെ ഇവര്‍ പിടിയിലായത്. സുഹൃത്തുക്കളെയും ഇവര്‍ സംഘടനയില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്നും ഇവരുടെ കൈവശം സ്‌ഫോടകവസ്തുക്കളും പണവും ഉണ്ടെന്നും എ്ന്‍ഐഎ കണ്ടെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

കോണ്‍ഗ്രസ് 95 സീറ്റുകളില്‍ മത്സരിക്കും; കേരള കോണ്‍ഗ്രസില്‍ നിന്നും ഇടുക്കി, ഏറ്റുമാനൂര്‍ മണ്ഡലങ്ങള്‍ ഏറ്റെടുത്തു

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

SCROLL FOR NEXT