Kerala

കനത്ത മഴ: എല്ലാ ജില്ലകളിലും ഇന്ന് അവധി

സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകളടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകളടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. എറണാകുളം ജില്ലയില്‍ നാളെയും അവധിയാണ്. കേരള സര്‍വകലാശാല ഇന്ന് നാളെയും നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. കൊച്ചി സര്‍വകലാശാല വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ  സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റി. കണ്ണൂര്‍ സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകള്‍  മാറ്റി. ആരോഗ്യ സര്‍വകലാശാല വ്യാഴം, വെള്ളി ദിവസത്തെ പരീക്ഷകള്‍ മാറ്റി. പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. 

ഓണപ്പരീക്ഷകളും മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു. ഒന്നുമുതല്‍ പത്തുവരെയുളള ക്ലാസുകളിലെ പരീക്ഷകളാണ് മാറ്റിവച്ചത്. ഈ മാസം 31 നാണ് പരീക്ഷകള്‍ തുടങ്ങാനിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT