Kerala

കനത്ത മഴ: കോട്ടയത്ത് ജനറല്‍ ആശുപത്രിക്ക് മുകളില്‍ മരം വീണു;  മൂന്നുപേര്‍ക്ക് പരിക്ക്

കനത്ത മഴയിലും കാറ്റത്തും കോട്ടയത്ത് ജനറല്‍ ആശുപത്രിക്ക് മുകളില്‍ മരംവീണു.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കനത്ത മഴയിലും കാറ്റത്തും കോട്ടയത്ത് ജനറല്‍ ആശുപത്രിക്ക് മുകളില്‍ മരംവീണു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കാണ് പരിക്കേറ്റത്.

പുരുഷന്മാരുടെ 11ാം വാര്‍ഡിന് മുകളിലേക്കാണ് വാക മരം വീണത്. തലയ്ക്കും കാലിനും കൈക്കും പരിക്കേറ്റ മൂന്നുപേരെ കാഷ്വാലിറ്റിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. മരത്തിന് താഴെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ തകര്‍ന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് മരം മുറിച്ചുമാറ്റിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ഇ ഡി ഓഫീസിൽ നിന്ന് മടങ്ങി വീണ

പുതിയ ബജാജ് പള്‍സര്‍ ജൂലൈ അവസാനം?; അറിയാം സവിശേഷതകള്‍

ജിം ട്രെയിനറെ ബാറ്റ് കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ ബംഗളൂരുവില്‍ പിടിയില്‍

ആന്ത്രോപ്പോളജിയിൽ കരിയർ കെട്ടിപ്പടുക്കാം; പ്ലസ് ടു യോഗ്യത മതി, ഇന്റഗ്രേറ്റഡ് പിജി കോഴ്സിൽ പ്രവേശനം നേടാം

എറിഞ്ഞിട്ട് ബൗളര്‍മാര്‍, ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ തകര്‍ന്നുവീണ് അഫ്ഗാനിസ്ഥാന്‍; പരമ്പര സ്വന്തമാക്കി

SCROLL FOR NEXT