Kerala

കന്നുകാലി കശാപ്പ് നിരോധനം; ജൂണ്‍ 22ന് എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കും

കേന്ദ്ര സര്‍ക്കാരിന്റെ കന്നകാലി കശാപ്പ് നിരോധനം സംസ്ഥാന അധികാരത്തിന്‍ മേലുള്ള കടന്നുകയറ്റമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കന്നകാലി കശാപ്പ് നിരോധനം സംസ്ഥാന അധികാരത്തിന്‍ മേലുള്ള കടന്നുകയറ്റമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. കശാപ്പ് നിരോധനത്തിലൂടെ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കശാപ്പ് നിരോധനത്തിലൂടെ കര്‍ഷകരും അറവുശാലാ തൊഴിലാളികളും ദുരിതത്തിലാകുമെന്നും വൈക്കം വിശ്വന്‍ അഭിപ്രായപ്പെട്ടു. 

കശാപ്പ് നിരോധനത്തില്‍ പ്രതിഷേധിച്ച് ജൂണ്‍ 22ന് രാജ്ഭവനിലേക്ക് എല്‍ഡിഎഫ് നേതൃത്വത്തില്‍ ബഹുജനമാര്‍ച്ച് നടത്തും. മറ്റു ജില്ലകളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കുമെന്നും എല്‍ഡിഎഫ്  യോഗത്തിന് ശേഷം കണ്‍വീനര്‍ വൈക്കം വിശ്വന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT