Kerala

നീതിക്ക് വേണ്ടി ഒന്നിക്കണം ; കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി ഡബ്ലിയുസിസി, യുവജന സംഘടനകളുടെ മൗനം ആശങ്കപ്പെടുത്തുവെന്ന് ആഷിഖ് അബു

പരാതിക്കാരിയായ കന്യാസ്ത്രീയെ അപമാനിച്ച പിസി ജോര്‍ജിന്റെ പ്രസ്താവനയെ അപലപിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ലൈംഗിക പീഡനം നടത്തിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സിനിമാ രംഗത്തെ വനിതകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കലക്ടീവ്. ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള കന്യാസ്ത്രീകളുടെ സമരത്തില്‍ തങ്ങളും പങ്കുചേരുന്നതായി നടിയും വിമന്‍ ഇന്‍ സിനിമാ കലക്ടീവ് അംഗവുമായ റിമ കല്ലിംഗല്‍ പറഞ്ഞു. നീതിക്കുവേണ്ടിയുള്ള ഇവരുടെ സമരത്തില്‍ എല്ലാവരും പിന്തുണയ്ക്കണമെന്ന് ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു. 

പരാതിക്കാരിയായ കന്യാസ്ത്രീയെ അപമാനിച്ച പിസി ജോര്‍ജിന്റെ പ്രസ്താവനയെ അപലപിക്കുന്നു. ഇരയോട് എപ്പോഴും അനാദരവ് കാണിക്കുന്ന, മനുഷ്യത്വരഹിതമായ നിലപാടുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും റിമ ആവശ്യപ്പെട്ടു. 

അനീതിയെയും അസമകത്വത്വത്തെയും ഇല്ലാതാക്കി, പുരോഗതിയിലേക്ക് വളര്‍ച്ചയിലേക്ക് പുനരുദ്ധാരണത്തിലേക്ക് ഉള്ളതാകട്ടെ നമ്മുടെ മുന്നോട്ടുള്ള ചുവടുവെപ്പുകള്‍. കന്യാസ്ത്രീകള്‍ മുന്നോട്ടുവെക്കുന്ന ചരിത്രപ്രധാനമായ ഈ സമരത്തില്‍ പങ്കുചേരുന്നു. ഇത് സ്ത്രീകളുടെ തുറന്നുപറച്ചിലിന്റെ കാലമാണ്. അതിനെ അവഗണിക്കാന്‍ ഒരു ശക്തിക്കും ആകില്ലെന്നും, സമരവേദിയിലെത്തി പിന്തുണ അറിയിച്ച റിമ പറഞ്ഞു. 

കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തില്‍ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ യുവജന സംഘടനകള്‍ വളരെ അപകടകരമായ നിശബ്ദത പുലര്‍ത്തുന്നത് ആശങ്കപ്പെടുത്തുവെന്ന്, സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസാരിച്ച സംവിധായകന്‍ ആഷിഖ് അബു അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ ഇടതു പാര്‍ട്ടികളും, ഇടതു സര്‍ക്കാരും അടക്കം കാണിച്ച അനാസ്ഥയെ അപലപിക്കുന്നു. നീതിക്കുവേണ്ടി ശക്തമായി മുന്നോട്ടുവന്ന സഹോദരിമാര്‍ക്കൊപ്പം വിജയം വരെ കൂടെയുണ്ടാകുമെന്നും ആഷിക് അബു പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT