Kerala

കന്യാസ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചു ; സാമുവല്‍ കൂടലിനെതിരെ പൊലീസ് കേസെടുത്തു

കന്യാസ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചതിന് സാമുവല്‍ കൂടലിനെതിരെ വനിതാ കമ്മീഷനും കേസെടുത്തിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം : സമൂഹമാധ്യമങ്ങളിലൂടെ കന്യാസ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ച പത്തനംതിട്ട സ്വദേശി സാമുവല്‍ കൂടലിനെതിരെ പൊലീസ് കേസെടുത്തു. ചങ്ങനാശ്ശേരി പൊലീസാണ് കേസെടുത്തത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

സാമുവല്‍ കൂടലിനെതിരെ ചങ്ങനാശ്ശേരി സ്വദേശി ജോസ് മാത്യു ഓലിക്കല്‍ ചങ്ങനാശ്ശേരി കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. കോടതിയുടെ നിര്‍ദേശപ്രകാരമാണ് ചങ്ങനാശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നേരത്തെ കന്യാസ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചതിന് സാമുവല്‍ കൂടലിനെതിരെ വനിതാ കമ്മീഷനും കേസെടുത്തിരുന്നു. ഫെയ്‌സ്ബുക്കിലൂടെയും യൂട്യൂബ് ചാനല്‍ വഴിയും കന്യാസ്ത്രീകളെയും വൈദികരെയും ഇയാള്‍ അധിക്ഷേപിച്ചെന്നാണ് പരാതി. നൂറിലേറെ പരാതികളാണ് ഇയാള്‍ക്കെതിരെ വനിതാ കമ്മീഷന് ലഭിച്ചത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Election Results 2026 Live: കേരളം 'തൂക്കി' യുഡിഎഫ്, ഇടതുവോട്ടുകളില്‍ വന്‍ ചോര്‍ച്ച

അസമിൽ ബിജെപി തരംഗം; ഒറ്റയ്ക്ക് ഭൂരിപക്ഷം കടന്ന് 79 സീറ്റുകളിൽ മുന്നേറ്റം, പ്രതിപക്ഷം നിഷ്പ്രഭമായി

'ബാലന്‍' കാന്‍സ് ഫിലിം ഫെസ്റ്റിവലിലേക്ക് 'തെരഞ്ഞെടുക്കപ്പെട്ടതല്ല'; എന്താണ് മാര്‍ക്കറ്റിങ് സ്‌ക്രീനിങ്?

ബംഗാളിൽ മാറ്റത്തിന്റെ കാറ്റ്; ബിജെപി കേവലഭൂരിപക്ഷത്തിലേക്ക്, ഭവാനിപൂരിൽ വൻ ലീഡ് നേടി മമത

ചക്ക ഇഷ്ടമുള്ളവർ ഈ കാര്യങ്ങൾ അറിയണം

SCROLL FOR NEXT