Kerala

കപ്പലിൽ നിന്ന് ഇറങ്ങവേ പ്രസവ വേദന; കൊച്ചിയിലെത്തിയ യുവതിക്ക് ആൺ കുഞ്ഞ്

കപ്പലിൽ നിന്ന് ഇറങ്ങവേ പ്രസവ വേദന; കൊച്ചിയിലെത്തിയ യുവതിക്ക് ആൺ കുഞ്ഞ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മാലദ്വീപിൽ നിന്ന് കപ്പലിൽ കൊച്ചിയിലെത്തിയ യുവതി പ്രസവിച്ചു. തിരുവല്ല സ്വദേശിയും മാലദ്വീപിൽ നഴ്സുമായ സോണിയ ജോസഫാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വൈകീട്ട് ആറ് മണിയോടെ ആൺ കുഞ്ഞിന് ജന്മം നൽകിയത്. കപ്പലിൽ നിന്ന് ഇറങ്ങവേ പ്രസവ വേദന ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു.

പ്രസവത്തിനായി നാട്ടിലേക്ക് വരാനിരിക്കെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. നാട്ടിലേക്ക് എത്താനാകുമോ എന്ന ആശങ്കയിലായിരുന്നു ഇവർ. അതിനിടെയാണ് നാവിക സേനയുടെ കപ്പൽ വരുന്നത് അറിയുന്നതും അതിൽ നാട്ടിലേക്ക് തിരിച്ചതും.

കൊച്ചിയിലെത്തി എമി​ഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്ന സമയത്താണ് സോണിയക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ ഇവരെ മട്ടാഞ്ചേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു വന്നു. അവിടെ നിന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. സോണിയയുടെ ഭർത്താവുൾപ്പെടെയുള്ളവർ ഒപ്പമുണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ