Kerala

‘കയ്യും വെട്ടും കാലും വെട്ടും, കുട്ടനാടൻ പുഞ്ചയിൽ ഐആർഎട്ടിനു വളമാക്കും’ ; സിപിഎമ്മിനെതിരെ കൊലവിളിയുമായി യുഡിഎഫ്

മർദിച്ചത് സിപിഎം പ്രവർത്തകനാണെന്ന് ആരോപിച്ചു നടന്ന പ്രകടനത്തിൽ പ്രതി ചേർക്കപ്പെട്ടയാളുടെ പേര്  പരാമർശിച്ചായിരുന്നു മുദ്രാവാക്യം

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : ഒറ്റപ്പാലം അമ്പലപ്പാറയിൽ സിപിഎമ്മിനെതിരെ കൊലവിളി മുദ്രാവാക്യങ്ങളുമായി യുഡിഎഫിന്റെ പ്രകടനം. പഞ്ചായത്തിലെ യുഡിഎഫ് സ്വതന്ത്ര അംഗം ടി പി കൃഷ്ണകുമാറിന് നേരെയുണ്ടായ കയ്യേറ്റത്തിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രി നടത്തിയ പ്രകടനത്തിലാണ്, യുഡിഎഫ് പ്രവർത്തകർ സിപിഎമ്മിനെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്.

‘കയ്യും വെട്ടും കാലും വെട്ടും, കുട്ടനാടൻ പുഞ്ചയിൽ ഐആർഎട്ടിനു വളമാക്കും’ എന്നായിരുന്നു പ്രതിഷേധക്കാരുടെ മുദ്രാവാക്യം.  കൃഷ്ണകുമാറിനെ മർദിച്ചത് സിപിഎം പ്രവർത്തകനാണെന്ന് ആരോപിച്ചു നടന്ന പ്രകടനത്തിൽ പ്രതി ചേർക്കപ്പെട്ടയാളുടെ പേര്  പരാമർശിച്ചായിരുന്നു മുദ്രാവാക്യം.

സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ‍ഡോ. പി. സരിൻ ഉൾപ്പെടെ 30 പേർക്കെതിരെ കേസെടുത്തു. പഞ്ചായത്ത് ഓഫീസ് പരിസരത്ത് തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു കൃഷ്ണകുമാറിന് നേരെ കയ്യേറ്റം ഉണ്ടായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'സുന്നി ആയതുകൊണ്ട് കള്ളക്കേസില്‍ കുടുക്കിയതാണ്'; 9 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്റെ വാദം തള്ളി ഹൈക്കോടതി, ശിക്ഷ ശരിവെച്ചു

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല; ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

SCROLL FOR NEXT