Kerala

സംസ്ഥാന സ്കൂൾ കലോത്സവം; പാലക്കാട് കിരീടം നിലനിർത്തി

രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് പാലക്കാടിന്റെ നേട്ടം. തൊട്ടു പിന്നിലുള്ള കോഴിക്കോടിനും കണ്ണൂരിനും 949 പോയിന്റുകൾ വീതം. ഇരു ജില്ലകളും രണ്ടാം സ്ഥാനം പങ്കിട്ടു

സമകാലിക മലയാളം ഡെസ്ക്

കാഞ്ഞങ്ങാട്: 60ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ കിരീടം പാലക്കാടിന്. അവസാന നിമിഷം വരെ ഉദ്വേ​​ഗം നിലനിർത്തിയ ശേഷമാണ് പാലക്കാടിന്റെ നേട്ടം. രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് പാലക്കാട് കിരീടം നിലനിർത്തിയത്. പാലക്കാട് 951 പോയിന്റുകൾ നേടിയപ്പോൾ തൊട്ടു പിന്നിലുള്ള കോഴിക്കോടിനും കണ്ണൂരിനും 949 പോയിന്റുകൾ വീതം. ഇരു ജില്ലകളും രണ്ടാം സ്ഥാനം പങ്കിട്ടു.

തുടർച്ചയായി രണ്ടാം തവണയാണ് പാലക്കാട് കിരീടം നേടുന്നത്. ചരിത്രത്തിൽ അവരുടെ മൂന്നാം കിരീട നേട്ടം കൂടിയാണിത്.

അറബിക് കലോത്സവത്തിൽ നാല് ജില്ലകൾ ഒന്നാം സ്ഥാനം പങ്കിട്ടു. സംസ്കൃതോത്സവത്തിൽ എറണാകുളത്തിനും തൃശൂരിനുമാണ് ഒന്നാം സ്ഥാനം. സ്കൂളുകളിൽ പാലക്കാട് ​ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിനാണ് ഒന്നാം സ്ഥാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT