Kerala

കലാകാരന്‍ പാര്‍ട്ടിയുടെയോ മതത്തിന്റെയോ കയ്യാളാവരുത് : അടൂര്‍

രാജ്യത്ത് കുറേക്കാലമായി ബജറ്റില്‍ ഏറ്റവും അവസാനമാണ് കലയ്ക്കുവേണ്ടി തുക വകയിരുത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : കലാകാരന്‍ രാഷ്ട്രീയപാര്‍ട്ടിയുടെയോ മതത്തിന്റെയോ കയ്യാളാവരുതെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. കലാകാരന്‍ സ്വതന്ത്രനായിരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കലാകാരന്മാരുടെ കൂട്ടായ്മയായ നന്മയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

രാജ്യത്ത് കുറേക്കാലമായി ബജറ്റില്‍ ഏറ്റവും അവസാനമാണ് കലയ്ക്കുവേണ്ടി തുക വകയിരുത്തുന്നത്. വര്‍ഷങ്ങളോളം ഗ്രാന്റ് കിട്ടാതെ കഴിയേണ്ടി വന്ന കലാകാരന്മാരെ അറിയാമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ജയ്ശ്രീറാം വിളിച്ചുള്ള രാജ്യത്തെ ആള്‍ക്കൂട്ടക്കൊലകളുടെ പേരില്‍ പ്രതിഷേധമറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച സംഭവത്തില്‍ അടൂരിനെതിരെ ബിജെപി ശക്തമായി രംഗത്തുവന്നിരുന്നു. അടൂരിനെ ചന്ദ്രനിലേക്ക് അയക്കണമെന്നായിരുന്നു ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനെയും അടൂര്‍ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്