Kerala

കല്യോട് സംഘര്‍ഷാവസ്ഥ ; സിപിഎം നേതാക്കള്‍ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ; അറസ്റ്റ്

ഗൂഢാലോചനയില്‍ മുന്‍എംഎല്‍എ കെ വി കുഞ്ഞിരാമന്‍, ഇപ്പോഴത്തെ എംഎല്‍എ കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ക്കും പങ്കുണ്ടെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് : കാസര്‍കോട് കല്യോട് സംഘര്‍ഷാവസ്ഥ. പി കരുണാകരന്‍ എംപിയും സിപിഎം ജില്ലാ നേതാക്കളും അക്രമം നടന്ന സ്ഥലത്ത് സന്ദര്‍ശനം നടത്താനെത്തിയപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. സിപിഎം പ്രവര്‍ത്തകരുടെ വീടുകളും കടകളും സന്ദര്‍ശിക്കാനാണ് സിപിഎം നേതാക്കളെത്തിയത്. കേസില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാനാണ് നേതാക്കളെത്തിയത്. 

സിപിഎം നേതാക്കള്‍ക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സ്ത്രീകള്‍ അടക്കമുള്ളവര്‍ സിപിഎം നേതാക്കള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ആക്രമണത്തിന്റെ ഗൂഢാലോചനയില്‍ മുന്‍എംഎല്‍എ കെ വി കുഞ്ഞിരാമന്‍, ഇപ്പോഴത്തെ എംഎല്‍എ കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ക്കും പങ്കുണ്ടെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. പീതാംബരന്‍ അടക്കമുള്ള കേസിലെ പ്രതികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികള്‍ അടക്കമുള്ളവരുടെ വീടുകള്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശിക്കാനെത്തിയത്. 

പെരിയ ഇരട്ടക്കൊലപാതകത്തിന്റെ ഗൂഡാലോചന സിപിഎം ഓഫീസില്‍ വെച്ചാണ് നടന്നതെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ആക്രമണം സംബന്ധിച്ച് പ്രാദേശത്തെ നിരവധി സിപിഎം നേതാക്കള്‍ക്ക് അറിവുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. തന്നെ ആക്രമിച്ചവരെ തിരിച്ചടിക്കാന്‍ വേണ്ട സഹായം ചെയ്തില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുമെന്ന് പീതാംബരന്‍ ഭീഷണി മുഴക്കി. തുടര്‍ന്ന് ഇക്കാര്യം പരിഗണിക്കാമെന്ന് പ്രാദേശിക നേതാക്കള്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

എന്നാല്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍പേരെയും  പിടികൂടിയെന്നാണ് ലോക്കല്‍ പൊലീസിന്റെ അവകാശവാദം. പ്രതികളെ സഹായിച്ച ചിലരെ മാത്രമാണ് പിടികൂടാനുള്ളത്. മുഖ്യപ്രതി പീതാംബരന് രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ സുഹൃത്തുക്കളുമായി സംഘം ചേര്‍ന്ന് നടത്തിയ കൊലപാതകം എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. തെളിവ് ശേഖരണവും പൂര്‍ത്തിയാക്കി. ലോക്കല്‍ പൊലീസ് കേസ് നാളെ ക്രൈംബ്രാഞ്ച് സംഘത്തിന്  കൈമാറും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം