പ്രതീകാത്മക ചിത്രം 
Kerala

കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഡനശ്രമം : യുവാവ് പിടിയില്‍

പുലര്‍ച്ചെ മൂന്നുമണിയോടെ കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : കല്ലട ബസില്‍ വെച്ച് യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നു. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചാണ് സംഭവം. പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയിലായി. കാസര്‍കോട് കുടലു സ്വദേശി മുനവര്‍ (23 ) ആണ് പിടിയിലായത്.

കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി.  തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടേയ്ക്ക് പോകുകയായിരുന്നു ബസ്. പുലര്‍ച്ചെ രണ്ടര മൂന്നുമണിയോടെ, യുവാവ് കയ്യെത്തി തന്റെ ദേഹത്ത് പിടിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. കോട്ടക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി യുവതി വ്യക്തമാക്കി. പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഎസ്- ഇറാന്‍ സമാധാനക്കരാര്‍ പ്രാബല്യത്തില്‍; ട്രംപും പെസഷ്‌കിയാനും ഒപ്പുവച്ചു, ഹോര്‍മുസ് തുറന്നു

'സ്ക്രീനിൽ മാത്രം ഒതുങ്ങേണ്ട നായകനല്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്; വിജയ്‌യിൽ എന്നെ പ്രചോദിപ്പിക്കുന്ന കാര്യം അതാണ്'

സമാധാനക്കരാര്‍ പ്രാബല്യത്തില്‍, ഷിഗെല്ല വ്യാപിക്കുന്നു, പോർച്ചു​ഗലിന് സമനിലപ്പൂട്ടിട്ട് കോം​ഗോ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

മാക്കൂട്ടം ചുരത്തില്‍ ചെങ്കല്‍ലോറിയും കാറും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

അവസാന നിമിഷം വലയില്‍ പന്ത്! നാടകീയം ഘാന, പാനമയെ ഒറ്റ ഗോളില്‍ വീഴ്ത്തി

SCROLL FOR NEXT