Kerala

കളമശേരിയിൽ ഒരു പൊലീസുകാരന് കൂടി കോവിഡ്; ജില്ലയിൽ ഒരു കണ്ടെയ്ൻമെന്റ് സോൺ കൂടി

കളമശേരിയിൽ ഒരു പൊലീസുകാരന് കൂടി കോവിഡ്; ജില്ലയിൽ ഒരു കണ്ടെയ്ൻമെന്റ് സോൺ കൂടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കളമശേരിയിൽ ഒരു പൊലീസുകാരന് കൂടി കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ കോവിഡ് ബാധിച്ച പൊലീസുകാരന്റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ആൾക്കാണ് ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കളമശേരി പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് രോ​ഗം കണ്ടെത്തി.

അതിനിടെ വെങ്ങോല പഞ്ചായത്തിലെ 17ാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇന്ന് രാത്രി 12 മണി മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് കലക്ടർ വ്യക്തമാക്കി.

എറണാകുളം ജില്ലയിൽ ഇന്ന് 11 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 1106 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 12,479 ആയി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT