Kerala

കളിക്കുന്നതിനിടെ ടാറില്‍ വീണു; രണ്ടര വയസുകാരന് ഗുരുതമായി പൊള്ളലേറ്റു

വെയിലില്‍ പൊള്ളലേറ്റു കരയുന്ന കുഞ്ഞിനേയും കൊണ്ട് ടാറെടുക്കുന്ന തുറന്ന ഓട്ടോയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്

Author : സമകാലിക മലയാളം ഡെസ്ക്

മൂവാറ്റുപുഴ; റോഡ് ടാര്‍ ചെയ്യുന്നതിനിടെ ടാറില്‍ വീണ് രണ്ടര വയസുകാരന് പൊള്ളലേറ്റു. ടാറിങ്ങിന് എത്തിയ ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടെ മകന്‍ ഹാഷിമിനാണ് പൊള്ളലേറ്റത്. ബുധനാഴ്ച മൂവാറ്റുപുഴ അയവനയില്‍ വെച്ചായിരുന്നു സംഭവം. 

പണി നടക്കുന്നതിന് സമീപം റോഡരികില്‍ കളിക്കുകയായിരുന്നു ഹാഷിം. ഇതിനിടെയാണ് അബദ്ധത്തില്‍ ടാറാല്‍ ചവിട്ടി കാലിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. അപകടം പറ്റിയ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിലും വീഴ്ച പറ്റി. പൊള്ളുന്ന വെയിലില്‍ പൊള്ളലേറ്റു കരയുന്ന കുഞ്ഞിനേയും കൊണ്ട് ടാറെടുക്കുന്ന തുറന്ന ഓട്ടോയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 

പൊള്ളിയതിന്റെ വേദനയ്‌ക്കൊപ്പം വെയില്‍ കൂടി വില്ലനായതോടെ കുഞ്ഞ് കരയാന്‍ തുടങ്ങി. തുറന്ന ഓട്ടോറിക്ഷയുടെ പെട്ടിയില്‍ കരയുന്ന കുട്ടിയുമായി പോകുന്നതു കണ്ട കോഴിപ്പിള്ളി സ്വദേശി അഫ്‌സലും സുഹൃത്തുക്കളും ഇത് കണ്ടതോടെ കാര്യങ്ങള്‍ അന്വേഷിച്ചറിയിഞ്ഞു. ഇവരാണ് മൂവാറ്റുപുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചത്. പൊള്ളല്‍ ഗുരുതരമായതിനാല്‍ പെരുമ്പാവൂര്‍ വെങ്ങോലയിലുള്ള പൊള്ളല്‍ ചികിത്സാ കേന്ദ്രത്തിലേക്ക് കുഞ്ഞിനെ മാറ്റി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21