പ്രതീകാത്മക ചിത്രം 
Kerala

കളിപ്പാട്ടം വാങ്ങിനല്‍കിയില്ല; കീടനാശിനി കഴിച്ച അഞ്ചാം ക്ലാസുകാരന്‍ മരിച്ചു

കളിപ്പാട്ടം വാങ്ങിനല്‍കിയില്ല; കീടനാശി കഴിച്ച അഞ്ചാം ക്ലാസുകാരന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: വീട്ടുകാര്‍ കളിപ്പാട്ടം വാങ്ങിനല്‍കാഞ്ഞതിനെത്തുടര്‍ന്നു കീടനാശിനി കഴിച്ച അഞ്ചാംക്ലാസുകാരന്‍ ചികിത്സയിലിരിക്കെ മരിച്ചു. കല്ലാര്‍ എട്ടേക്കര്‍ മുണ്ടയ്ക്കല്‍ ജീവന്റെയും ഷൈമോളുടെയും മകന്‍ ഡിയോണ്‍ എ്‌ന പതിനൊന്നുകാരനാണ് മരിച്ചത്. അടിമാലി വിശ്വദീപ്തി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ്. 

ഏറെനാളുകളായി ഡിയോണ്‍ റിമോട്ട് കണ്‍ട്രോള്‍ കാര്‍ വാങ്ങിനല്‍കണമെന്ന് രക്ഷിതാക്കളോട് ആവശ്യപ്പെട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇതേച്ചൊല്ലി പലപ്പോഴും രക്ഷിതാക്കളോടു വഴക്കിട്ടിരുന്നതായും പറയുന്നു. അടുത്ത പള്ളിപ്പെരുന്നാളിനു കളിപ്പാട്ടം വാങ്ങിനല്‍കാമെന്നു പറഞ്ഞെങ്കിലും നിര്‍ബന്ധം തുടര്‍ന്നു.

കഴിഞ്ഞയാഴ്ച ഇതേച്ചൊല്ലി വീണ്ടും വഴക്കുണ്ടായി. ഇതിനുശേഷം വീട്ടുകാര്‍ അറിയാതെ വിഷം കഴിക്കുകയായിരുന്നു. ഏലത്തിനു തളിക്കാന്‍ സൂക്ഷിച്ചിരുന്ന വിഷമാണ് ഡിയോണ്‍ കഴിച്ചത്. സന്ധ്യാപ്രാര്‍ഥനസമയത്ത് കുട്ടി കുഴഞ്ഞുവീണു. അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് വിഷം ഉള്ളില്‍ച്ചെന്നതായി അറിയുന്നത്. ഗുരുതരാവസ്ഥയിലായ ഡിയോണിനെ രാജഗിരി ആശുപത്രിയിലെത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെ, ബുധനാഴ്ച രാവിലെ പത്തിനു മരിച്ചു. രണ്ടാംക്ലാസ് വിദ്യാര്‍ഥി ഡോണാണ് സഹോദരന്‍. 

അസ്വാഭാവികമരണത്തിന് വെള്ളത്തൂവല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT