ഇടുക്കി: കള്ളനോട്ട് കേസില്‍ പിടിയിലായ സീരിയല്‍ താരം സൂര്യ ശശികുമാറിനും, മാതാവ് രമാദേവിക്കും സഹോദരി ശ്രുതി ശശികുമാര്‍ എന്നിവര്‍ക്ക് പ്രമുഖ രാഷ്ട്രീയനേതാക്കളുമായി അടുത്ത ബന്ധമുള്ളതായും കള്ളനോട്ടും നോട്ടടിയന്ത്രവും പിടിച്ചെടുത്ത ഇവരുടെ മനയില്‍കുളങ്ങരയിലെ ആഡംബര വീട്ടില്‍ രാഷ്ട്രീയരംഗത്തെ ചില പ്രമുഖര്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടെന്നും അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. എന്നാല്‍ രാഷ്ട്രീയ നേതാക്കളുടെ പേര് വിവരങ്ങള്‍ പറയാന്‍ അന്വേഷണസംഘം തയ്യാറായില്ല
അതേസമയം സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. കട്ടപ്പന കിഴക്കേമാട്ടുക്കട്ട പൂവത്തുംമൂട്ടില്‍ ബിനു(48), കട്ടപ്പന കല്‍ത്തൊട്ടി തെക്കേപ്പറമ്പില്‍ സണ്ണി(42) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. സൂര്യയും അമ്മയും സഹോദരിയും നെടുങ്കണ്ടം കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളി. ബിനുവിനെയും സണ്ണിയെയും റിമാന്‍ഡ് ചെയ്തു. നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം(യു.എ.പി.എ) കേസെടുക്കുന്നതിനെക്കുറിച്ച് നിയമോപദേശം തേടുമെന്ന് ഡി.ജി.പി. അഭിപ്രായപ്പെട്ടു
സീരിയല്‍ നടിയും കുടുംബവും കള്ളനോട്ടടി സംഘവുമായി കൈകോര്‍ത്തത് വീട്ടില്‍ പൂജകളും പ്രാര്‍ത്ഥനയും നടത്തിയിരുന്ന പൂജാരിയുടെ നിര്‍ദേശപ്രകാരമാണെന്നുമുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. സാമ്പത്തിക തകര്‍ച്ചയില്‍ നിന്നു കരകയറാനുള്ള ശ്രമത്തിലായിരുന്ന സീരിയല്‍ നടിയുടെ കുടുംബത്തെ കള്ളനോട്ട് സംഘവുമായി ഇയാള്‍ ബന്ധപ്പെടുത്തിയത്. വീടുകളില്‍ പ്രാര്‍ഥനയും പൂജയും നടത്തുന്ന ഇയാള്‍ വയനാട് സ്വദേശിയാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സിനിമാ, സീരിയല്‍ മേഖലകളില്‍ സ്വാമി എന്നറിയപ്പെടുന്ന ഇയാള്‍ സീരിയല്‍ നടിയുടെ വീട്ടില്‍ പൂജ നടത്തിയിരുന്നു. അണക്കരയില്‍ നിന്ന് രണ്ടേകാല്‍ ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമായി മൂന്നുപേര്‍ പിടിയിലായശേഷമാണ് പൊലീസ് ടിവി സീരിയല്‍ നടി ഉള്‍പ്പെടെയുള്ളവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.സാമ്പത്തിക ഭദ്രതയുണ്ടായിരുന്ന കുടുംബമായിരുന്നു രമാദേവിയുടേതെന്നും വ്യാപാരികള്‍ക്കും മറ്റും ഇവര്‍ പണം പലിശയ്ക്കു നല്‍കിയിരുന്നെന്നും പൊലീസ് പറയുന്നു. പലിശ, പണമിടപാടു സ്ഥാപനങ്ങള്‍ക്കു നിയന്ത്രണം വന്നപ്പോള്‍ പലര്‍ക്കും കൊടുത്ത പണം തിരികെ ലഭിക്കാതെ വന്നു. റൈസ് പുള്ളര്‍ ഇടപാടില്‍ ഒരുകോടി രൂപ നഷ്ടപ്പെടുകയും ചെയ്തു.
ഇതോടെ സാമ്പത്തികമായി തകര്‍ന്നപ്പോഴാണ് പൂജ നടത്താന്‍ സ്വാമി എത്തിയത്. കള്ളനോട്ട് നിര്‍മാണത്തിലൂടെ സാമ്പത്തിക സ്ഥിതി പഴയ നിലയിലാക്കാമെന്ന് ഉപദേശിച്ചത് ഇയാളാണെന്നു പൊലീസ് പറയുന്നു. ഇയാള്‍ മുഖേനയാണ് രമാദേവി കള്ളനോട്ട് നിര്‍മാണ സംഘത്തെ പരിചയപ്പെട്ടത്.
200 രൂപയുടെ കള്ളനോട്ടു നിര്‍മിച്ച പ്രതികള്‍ അഞ്ഞൂറ് രൂപാ നോട്ടിന്റെ നിര്‍മാണം തുടങ്ങിയിരുന്നെങ്കിലും പൂര്‍ത്തിയാക്കാനായില്ല. ഇത്തരത്തിലുള്ള 57 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ കട്ടപ്പന സിഐ വിഎസ് അനില്‍കുമാര്‍, കുമളി സിഐ വികെ ജയപ്രകാശ്, പീരുമേട് സിഐ വി.ഷിബുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. റൈസ് പുള്ളര്‍, നാഗമാണിക്യം തുടങ്ങിയവയുടെ ഇടപാടുകളുമായി ബന്ധമുള്ള ആളാണ് ലിയോ എന്നും മോഷണം, പീഡനം തുടങ്ങിയ അഞ്ചോളം കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറയുന്നു.
യഥാര്‍ഥ നോട്ടിനെ വെല്ലുന്ന വാട്ടര്‍ മാര്‍ക്കും സെക്യൂരിറ്റി ത്രെഡും ഉള്ള വ്യാജനോട്ടാണ് സംഘം നിര്‍മിച്ചിരുന്നത്. അച്ചടി പൂര്‍ത്തിയാകാറായ 40 ലക്ഷത്തോളം രൂപയുടെ വ്യാജ കറന്‍സികളും രമാദേവിയുടെ വീട്ടില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്.കുവൈത്തില്‍ സ്വര്‍ണക്കടയില്‍ ജോലി ചെയ്യവേ ഏതാനും വര്‍ഷം മുന്‍പു വാഹനാപകടത്തിലാണ് രമാദേവിയുടെ ഭര്‍ത്താവ് ശശികുമാര്‍ മരിച്ചത്. ആഘോഷമായി നടത്തിയ മകള്‍ സൂര്യയുടെ വിവാഹത്തിനു സീരിയല്‍ രംഗത്തെ പ്രമുഖര്‍ എത്തിയിരുന്നു. പക്ഷേ വിവാഹബന്ധം അധികം നീണ്ടില്ല. സാമ്പത്തികമായി തകര്‍ന്നതോടെ വീട് പണയം വച്ചു സഹകരണ ബാങ്കില്‍ നിന്ന് ഒരു കോടിയോളം രൂപ വായ്പയെടുത്തു.
തിരിച്ചടവ് മുടങ്ങി ജപ്തിയുടെ വക്കിലെത്തിയപ്പോള്‍ വീട് സമീപത്തുള്ള ഒരാള്‍ക്കു വില്‍ക്കാന്‍ കരാറാക്കി. ഇയാളാണ് ബാങ്കിലെ കടം വീട്ടിയത്. തുടര്‍ന്നാണ് വയനാട് സ്വദേശിയായ സ്വാമിയുമായി അടുക്കുന്നതും കള്ളനോട്ട് സംഘവുമായി ബന്ധപ്പെടുന്നതും. സ്വാമിയടക്കം നിരവധി പേര്‍ ഇനിയും അറസ്റ്റിലാകാനുണ്ട്
.
<യൃ>മുരിക്കാശേരി വാത്തിക്കുടി വെള്ളുകുന്നേല്‍ ലിയോ ജോര്‍ജ് (സാം44), ബി.എസ്.എഫ്. മുന്‍ ജവാന്‍ കരുനാഗപ്പള്ളി അത്തിനാട് അമ്പാടിയില്‍ കൃഷ്ണകുമാര്‍ (46), പുറ്റടി അച്ചന്‍കാനം കടിയന്‍കുന്നേല്‍ രവീന്ദ്രന്‍(58) എന്നിവരെ തിങ്കളാഴ്ച അണക്കരയില്‍നിന്നു പിടികൂടിയിരുന്നു. ഇവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സീരിയല്‍ നടി കൊല്ലം തിരുമുല്ലാവാരം മുളങ്കാട് ഉഷസ് വീട്ടില്‍ സൂര്യ (36), മാതാവ് രമാദേവി (ഉഷ56), സഹോദരി ശ്രുതി (29) എന്നിവരെ പിറ്റേന്നു പിടികൂടി. ഇവരുടെ വീട്ടില്‍നിന്ന് 57 ലക്ഷത്തിന്റെ കള്ളനോട്ടും അച്ചടിക്കാന്‍ ഉപയോഗിച്ച യന്ത്രവും പിടിച്ചെടുത്തിരുന്നു.
<യൃ>ബിനുവും സണ്ണിയും രവീന്ദ്രനും ചേര്‍ന്ന് 2013ല്‍ കള്ളനോട്ടടിച്ച് പരീക്ഷിച്ച യന്ത്രമാണു പിടിച്ചെടുത്തത്. യന്ത്രം നിര്‍മിച്ചതിനു ചെലവായ അഞ്ചു ലക്ഷം രൂപ നല്‍കണമെന്ന വ്യവസ്ഥയില്‍ ലിയോയ്ക്കു കൈമാറി. ലിയോയും രവീന്ദ്രനും ചേര്‍ന്ന് യന്ത്രത്തിനു കൂടുതല്‍ സാങ്കേതികമികവ് നല്‍കിയാണ് കൊല്ലത്ത് സൂര്യയുടെ ആഡംബര വസതിയിലെത്തിച്ച് നോട്ടടിച്ചത്.
<യൃ>
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates