Kerala

കാട്ടക്കടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു; സംഭവത്തിന് പിന്നില്‍ എസ്ഡിപിഐയെന്ന് ആരോപണം

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സിപിഎം പ്രവര്‍ത്തകനെ  പിന്നില്‍ നിന്നെത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു. 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാട്ടാക്കടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. കാട്ടാക്കട ബ്രാഞ്ച് കമ്മിറ്റി അംഗവും ദേശാഭിമാനി ഏജന്റുമായ കുമാറിനെയാണ് ബൈക്കില്‍ എത്തിയ സംഘം ആക്രമിച്ചത്.  സംഭവത്തില്‍ പരുക്കേറ്റ കുമാര്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

രാവിലെ ആറരയോടെയായിരുന്നു സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന
കുമാറിനെ പിന്നില്‍ നിന്നെത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു. കുതറിയോടിയ കുമാറിനെ അക്രമിസംഘം പിന്തുടര്‍ന്ന് വെട്ടാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. തുടര്‍ന്ന് കുമാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് കുമാര്‍ ആരോപിച്ചു. 

കഴിഞ്ഞ കുറെ നാളുകളായി മേഖലയില്‍ സിപിഎം എസ്ഡിപിഐ സംഘര്‍ഷം തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ തങ്ങള്‍ക്ക് എതിരെയുളള ആരോപണം എസ്ഡിപിഐ ജില്ലാ നേതൃത്വം നിഷേധിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'