Kerala

കാട്ടുപന്നി ചാടിവീണ് ഓട്ടോ മറിഞ്ഞു ; യാത്രക്കാരനായ ബാലന്റെ മുഖം പന്നി കടിച്ചുകീറി ; 65 തുന്നൽ

യാത്രക്കാരനായ ബാലനും പന്നിയും ഓട്ടോയുടെ അടിയിൽ കുടുങ്ങി. ഇതിനിടെ കുട്ടിയുടെ മുഖം പന്നി കടിച്ചുകീറി

Author : സമകാലിക മലയാളം ഡെസ്ക്

കാസർകോട് : ഓട്ടോറിക്ഷയുടെ മുന്നിലേക്ക് കാട്ടുപന്നി ചാടിവീണതിനെത്തുടർന്ന് വണ്ടി മറിഞ്ഞു. യാത്രക്കാരനായ ബാലനും പന്നിയും ഓട്ടോയുടെ അടിയിൽ കുടുങ്ങി. ഇതിനിടെ കുട്ടിയുടെ മുഖം പന്നി കടിച്ചുകീറി. സാരമായി പരിക്കേറ്റ കുട്ടിയെ ചെറുവത്തൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.  കുന്നുംകൈ ഓട്ടപ്പടവ് സ്വദേശി ഇസ്മായിലിന്റെ മകൻ സഹദി(എട്ട്)നാണ് പന്നിയുടെ ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റത്. സഹദിന്റെ മുഖത്ത് 65 തുന്നൽ വേണ്ടിവന്നു.

ഇസ്മായിലും കുടുംബവും മൗക്കോടിലേക്ക്‌ പോകുംവഴി പാലക്കുന്നിൽ ശനിയാഴ്ച രാത്രി 10-നാണ് സംഭവം. റോഡിനു കുറുകെ പോവുകയായിരുന്ന പന്നി പെട്ടെന്ന് തിരിച്ചുവന്ന്‌ ഓട്ടോറിക്ഷയുടെ മേൽ ചാടിവീഴുകയായിരുന്നു. ഓട്ടോറിക്ഷ ഉയർത്തിയാണ് കുട്ടിയെ രക്ഷിച്ചത്. മൗക്കോട് ഗവ. എൽ.പി. സ്കൂൾ വിദ്യാർഥിയാണ് സഹദ്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മറ്റുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു

'എന്നെക്കുറിച്ച് നിങ്ങള്‍ക്ക് എന്ത് അറിയാം? എനിക്കിഷ്ടമുള്ളത് പോസ്റ്റ് ചെയ്യും'; റിപ്പോര്‍ട്ടറുടെ വായടപ്പിച്ച് അനുപമ

കെസിഎൽ മൂന്നാം സീസൺ കൗണ്ട്ഡൗൺ തുടങ്ങി; ആവേശത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് കേരളം