Kerala

കാപ്സ്യൂൾ രൂപത്തിൽ  ബെൽറ്റിലാക്കി അരയിൽ കെട്ടി കടത്താൻ ശ്രമം ; 19 കാരനിൽ നിന്നും പിടികൂടിയത് 40 ലക്ഷത്തിന്റെ സ്വര്‍ണം

കുറ്റ്യാടി കാവിലുംപാറ സ്വദേശി നിഹാലിൽ(19) നിന്നാണ് സ്വർണമിശ്രിതം പിടികൂടിയത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപ വില വരുന്ന ഏകദേശം ഒരുകിലോ സ്വർണ മിശ്രിതം കസ്റ്റംസ് പിടികൂടി. സ്വർണം കടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു.

ദുബായിൽനിന്ന് തിങ്കളാഴ്ച രാത്രി 7.40-ന് എത്തിയ കുറ്റ്യാടി കാവിലുംപാറ സ്വദേശി നിഹാലിൽ(19) നിന്നാണ് സ്വർണമിശ്രിതം പിടികൂടിയത്. മിശ്രിതം കാപ്സ്യൂൾ രൂപത്തിലും പ്ലാസ്റ്റിക് കവറിലും പൊതിഞ്ഞ് ബെൽറ്റിൽ ഒളിപ്പിച്ച് അരയിൽ കെട്ടിയ നിലയിലായിരുന്നു.

കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ എൻ എസ് ദേവിന്റെ നിർദേശപ്രകാരം സൂപ്രണ്ട് പ്രവീൺ കുമാർ, ഇൻസ്പെക്ടർമാരായ മുഹമ്മദ് ഫൈസൽ, സന്തോഷ് ജോൺ, ഹെഡ് ഹവിൽദാർ സന്തോഷ് കുമാർ എന്നിവർ ചേർന്നാണ് സ്വർണം പിടികൂടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT