Kerala

കാബിനറ്റ് ബ്രീഫിംഗിനിടെ മോഹന്‍ലാലിന്റെ സര്‍പ്രൈസ് ; ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായം കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം :  മഴക്കെടുതി നേരിടുന്നതിന്റെ നടപടികള്‍ മന്ത്രിസഭാ യോഗശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിക്കുന്നതിനിടെ, അപ്രതീക്ഷിതമായി നടന്‍ മോഹന്‍ലാല്‍.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള പണം കൈമാറാനാണ് മോഹന്‍ലാല്‍ എത്തിയത്. കാബിനറ്റ് ബ്രീഫിംഗിനിടെ ചെക്ക് കൈമാറിയ ശേഷം താരം കടന്നുപോയി. 

മഴക്കെടുതി നേരിടുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കുമെന്ന് മോഹന്‍ലാല്‍ ഇന്നലെ അറിയിച്ചിരുന്നു. താരസംഘടനയായ അമ്മ 10 ലക്ഷം രൂപ നേരത്തെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. മമ്മൂട്ടിയും ദുല്‍ഖറും കൂടി 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. എറണാകുളം ജില്ലാ കളക്ടര്‍ക്കാണ് മമ്മൂട്ടി പണം കൈമാറിയത്. 

മഴക്കെടുതി നേരിടാന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചു മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ദുരന്തത്തെ ഒന്നായി നേരിടാമെന്നാണ് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ആര്‍ത്തലച്ചു വരുന്ന ജലത്തിനു മുന്നില്‍ നമുക്കു കൈകോര്‍ത്തു പിടിക്കാമെന്നു മഞ്ജു വാരിയറും 'ഡൂ ഫോര്‍ കേരള' എന്ന ഹാഷ് ടാഗോടെ പൃഥ്വിരാജും ദുരിതബാധിതര്‍ക്ക് ഒപ്പംചേര്‍ന്നു. റിമ കല്ലിങ്ങല്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, ആഷിക് അബു, ജയറാം, ശോഭന, നവ്യ നായര്‍, ആശ ശരത് തുടങ്ങിയവരും അഭ്യര്‍ഥനയുമായെത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം