പ്രതീകാത്മക ചിത്രം 
Kerala

കാമുകിയെ യാത്രയാക്കാന്‍ പര്‍ദ്ദ ധരിച്ചെത്തി; വിമാനത്താവളത്തിലെത്തിയ യുവാവ് പെട്ടു

പെണ്‍കുട്ടിയുടെ വീട്ടുകാരുടെ കണ്ണുവെട്ടിക്കാന്‍ പര്‍ദ്ദ അണിഞ്ഞെത്തി. പക്ഷേ വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയ്ക്ക് വിധേയമാകേണ്ടി വന്നതോടെ പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

നെടുമ്പാശേരി: വിദേശത്തേക്ക് പോകുന്ന കാമുകിക്ക് യാത്രയയപ്പ് നല്‍കാന്‍ വിമാനത്താവളത്തില്‍ വേഷം മാറി വന്നതായിരുന്നു യുവാവ്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ കണ്ണുവെട്ടിക്കാന്‍ പര്‍ദ്ദ അണിഞ്ഞെത്തി. പക്ഷേ വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയ്ക്ക് വിധേയമാകേണ്ടി വന്നതോടെ പെട്ടു. 

കാമുകിയുടെ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് കൂട്ടുകാരിയെന്ന ഭാവത്തിലാണ് തൃശൂര്‍ സ്വദേശിയായ യുവാവ് പര്‍ദ്ദ ധരിച്ച് എത്തിയത്. വിമാനത്താവളത്തിലെ പാര്‍ക്കിങ് ഏരിയയില്‍ എത്തിയാണ് യുവാവ് വേഷം മാറിയത്. ഇത് ഡ്രൈവര്‍മാരില്‍ ചിലര്‍ കണ്ടു. അവരത് വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരെ അറിയിച്ചതോടെയാണ് പണി പാളിയത്. 

സിസിടിവിയിലൂടെ വേഷം മാറി വരുന്ന യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു. ടെര്‍മിനല്‍ വരാന്തയില്‍ എത്തിയപ്പോള്‍ തന്നെ യുവാവിനെ പിടികൂടുകയും ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കാര്യങ്ങള്‍ പുറത്തുവന്നത്. 

വേഷം മാറിയതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളൊന്നും ഇല്ലെന്ന് വ്യക്തമായതോടെ താക്കീത് നല്‍കി യുവാവിനെ വിട്ടയച്ചു. ദുബൈയിലേക്ക് പോവുകയായിരുന്ന തൃശൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ യാത്രയയക്കുവാനാണ് യുവാവ് എത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ഇ ഡി ഓഫീസിൽ നിന്ന് മടങ്ങി വീണ

പുതിയ ബജാജ് പള്‍സര്‍ ജൂലൈ അവസാനം?; അറിയാം സവിശേഷതകള്‍

ജിം ട്രെയിനറെ ബാറ്റ് കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ ബംഗളൂരുവില്‍ പിടിയില്‍

ആന്ത്രോപ്പോളജിയിൽ കരിയർ കെട്ടിപ്പടുക്കാം; പ്ലസ് ടു യോഗ്യത മതി, ഇന്റഗ്രേറ്റഡ് പിജി കോഴ്സിൽ പ്രവേശനം നേടാം

എറിഞ്ഞിട്ട് ബൗളര്‍മാര്‍, ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ തകര്‍ന്നുവീണ് അഫ്ഗാനിസ്ഥാന്‍; പരമ്പര സ്വന്തമാക്കി

SCROLL FOR NEXT