Kerala

കാമുകിയെച്ചൊല്ലി തര്‍ക്കം : കുഴിപ്പിള്ളി ബീച്ചില്‍ യുവാവിനെ അടിച്ചുകൊന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

ഇന്നലെയാണ് കുഴിപ്പിള്ളി ബീച്ച് റോഡില്‍ മുമ്പം സ്വദേശി പ്രണവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കൊച്ചി വൈപ്പിന്‍ കുഴിപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ചില്‍ യുവാവിനെ അടിച്ചു കൊന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഒരാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. മുനമ്പം സ്വദേശി പ്രണവാണ് മരിച്ചത്. 

ചെറായി സ്വദേശികളായ അമ്പാടി, ശരത്, ജിബിന്‍ എന്നിവരാണ് പിടിയിലായത്. കാമുകിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു. 

പ്രതികള്‍ ലഹരി ഉപയോഗിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സംഘത്തില്‍പ്പെട്ടവരാണെന്ന് റൂറല്‍ എസ്പി കാര്‍ത്തിക് അറിയിച്ചു. ഇന്നലെയാണ് കുഴിപ്പിള്ളി ബീച്ച് റോഡില്‍ മുമ്പം സ്വദേശി പ്രണവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

പുലര്‍ച്ചെ നാലരയോടെയായിരുന്നു കൊലപാതകം. മത്സ്യ തൊഴിലാളികളാണ് പ്രണവിന്റെ മൃതദേഹം കണ്ടത്. ചോരയില്‍ കുളിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കെസിഎൽ മൂന്നാം സീസൺ കൗണ്ട്ഡൗൺ തുടങ്ങി; ആവേശത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് കേരളം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!