Kerala

സംഗീതജ്ഞന്‍ ബാലഭാസ്‌റിനു വാഹനാപകടത്തില്‍ പരുക്ക്, മകള്‍ മരിച്ചു

കഴക്കൂട്ടം മംഗലപുരത്ത് വച്ച് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഇന്നവക്കാര്‍ മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംഗീതജ്ഞന്‍ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് ബാലഭാസ്‌കറിന്റെ മകള്‍ മരിച്ചു. രണ്ടു വയസുള്ള തേജസ്വി ബാലയാണ് മരിച്ചത്. പരുക്കേറ്റ ബാലഭാസ്‌കറിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഭാര്യ ലക്ഷ്മിക്കും പരുക്കുണ്ട്. 

തൃശ്ശൂര്‍ മടക്കും നാഥ ക്ഷേത്രദര്‍ശനത്തിന് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുന്ന വഴിക്കാണ് അപകടമുണ്ടായത്.കഴക്കൂട്ടം മംഗലപുരത്ത് വച്ച് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. െ്രെഡവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഇന്നോവക്കാര്‍ മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

ബാലഭാസ്‌കറും ഭാര്യയും മകളുമടക്കം നാലുപേരാണ് കാറിലുണ്ടായിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

SCROLL FOR NEXT