Kerala

കാറിന് മുകളിൽ കോൺക്രീറ്റ് കഷണം വീണ സംഭവം: ഉടമയ്ക്ക് നഷ്ടപരിഹാരം നൽകുമെന്ന് കൊച്ചി മെട്രോ 

നടി അര്‍ച്ചന കവിയും സംഘവും സഞ്ചരിച്ച കാറിലേക്കാണ് കോണ്‍ക്രീറ്റ് പാളി ഇളകിവീണത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി മെട്രോയുടെ കോണ്‍ക്രീറ്റ് പാളി ഇളകിവീണ് അപകടമുണ്ടായ സംഭവത്തില്‍ കാറുടമയ്ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് കെ എം ആര്‍ എല്‍. നടി അര്‍ച്ചന കവിയും സംഘവും സഞ്ചരിച്ച കാറിലേക്കാണ് കോണ്‍ക്രീറ്റ് പാളി ഇളകിവീണത്. കൊച്ചി മുട്ടത്തുവച്ച് വ്യാഴാഴ്ചയാണ് സംഭവം.

ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെട്രോ റെയില്‍ എംഡി  മുഹമ്മദ് ഹനീഷ് ഐഎഎസ് നിര്‍ദേശിച്ചു. ആലുവ മുതല്‍ മഹാരാജാസ് വരേയുള്ള ഭാഗത്ത് വിശദമായ പഠനം നടത്താനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. 

നടി സോഷ്യൽ മീഡിയയിൽ അപകടത്തെക്കുറിച്ച് വിവരിച്ച് പോസ്റ്റ് ഇട്ടതോടെയാണ് സംഭവം വാർത്തയായത്. ദൃശ്യങ്ങൾ സഹിതമായിരുന്നു അർച്ചനയുടെ പോസ്റ്റ്. കെഎംആര്‍എല്‍ അധികൃതര്‍ വ്യാഴാഴ്ച തന്നെ പരിശോധന നടത്തിയിരുന്നു. മെട്രോയുടെ വലിയ പാലത്തില്‍ നിന്നും പാളികള്‍ അടര്‍ന്നുവീണതായി അന്നുതന്നെ കണ്ടെത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നിൽ ടാങ്കർ ലോറി ഇടിച്ചുകയറി: കാബിൻ തകർന്നു; ഡ്രൈവർക്ക് പരിക്ക്

ഹൈബ്രിഡ് പപ്പായ ചട്ടിയില്‍ കൃഷി ചെയ്യാം; വിത്ത് മുതല്‍ വിളവെടുപ്പ് വരെ

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'