Kerala

കാറ്റിലും തിരയിലും നിയന്ത്രണം നഷ്ടമായി; അബുദാബി ബാര്‍ജ് ആലപ്പുഴയില്‍ കരയ്ക്കടിഞ്ഞു

കാറ്റിലും തിരയിലും നിയന്ത്രണം നഷ്ടമായി; അബുദാബി ബാര്‍ജ് ആലപ്പുഴയില്‍ കരയ്ക്കടിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കാറ്റിലും തിരയിലുംപെട്ട് അബുദാബിയില്‍ നിന്നുള്ള ബാര്‍ജ് ആലപ്പുഴയില്‍ കരയ്ക്കടിഞ്ഞു. പേമാരിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബാര്‍ജ് വണ്ടാനം മാധവമുക്ക് കടപ്പുറത്താണ് എത്തിയത്. 

കരയില്‍ നിന്ന് നോക്കിയാല്‍ കാണുന്ന ദൂരത്ത് പുലര്‍ച്ചെയാണ് നാട്ടുകാര്‍ ബാര്‍ജ് കണ്ടത്. കടല്‍ക്ഷോഭം രൂക്ഷമായതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ കൂറ്റന്‍ ബാര്‍ജ് കരയ്ക്കടുത്തു. 

ബാര്‍ജില്‍ നിര്‍ത്തിയിട്ടിരിക്കുന്ന സ്പീഡ് ബോട്ടില്‍ ജീവനക്കാര്‍ ഉള്ളതായി കണ്ടെങ്കിലും പരിശോധനകള്‍ക്കു സമയമെടുത്തു. ശക്തമായ തിരമാലകള്‍ ഉള്ളതിനാല്‍ പൊലീസിനോ തീരരക്ഷാ സേനയ്‌ക്കോ അകത്തു കയറി പരിശോധന നടത്താന്‍ കഴിഞ്ഞില്ല.

വലിയ കപ്പല്‍ കെട്ടിവലിച്ചുകൊണ്ടു പോകവെ ബന്ധം വിഛേദിക്കപ്പെട്ട് ബാര്‍ജിന് ദിശതെറ്റിയതാകാമെന്നാണ് കരുതുന്നത്.  നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെട്ടതിനാലാകാം ജീവനക്കാര്‍ സ്പീഡ് ബോട്ടില്‍ അഭയം പ്രാപിച്ചതെന്നും കരുതുന്നു.

ബാര്‍ജ് കരയ്ക്കടുത്തത് അറിഞ്ഞ് നൂറുകണക്കിന് പേരാണ് കടല്‍പ്പുറത്ത് എത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി