Kerala

കാലവര്‍ഷം: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് രണ്ട് മരണം

പേട്ട പുള്ളി ലെയ്‌നില്‍ നിന്നു ചാക്ക സ്‌കൂളിനു സമീപത്തേക്കുള്ള ഇടവഴിയിലേക്കു ത്രീഫേസ് വൈദ്യുതി ലൈന്‍ പൊട്ടിവീണാണു ദുരന്തം സംഭവിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: റോഡിലെ വെള്ളക്കെട്ടില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റു രണ്ടു പേര്‍ക്കു ദാരുണാന്ത്യം. തിരുവനന്തപുരം പേട്ട മൂന്നാംമനയ്ക്കല്‍ കാവടിയില്‍ പ്രസന്നകുമാരി (65), പേട്ട പുള്ളി ലെയ്‌നില്‍ തൃപ്തിയില്‍ രാധാകൃഷ്ണന്‍ ആചാരി (70) എന്നിവരാണു മരിച്ചത്. ഇന്നലെ പുലര്‍ച്ചയോടെയാണ് സംഭവം.

പേട്ട പുള്ളി ലെയ്‌നില്‍ നിന്നു ചാക്ക സ്‌കൂളിനു സമീപത്തേക്കുള്ള ഇടവഴിയിലേക്കു ത്രീഫേസ് വൈദ്യുതി ലൈന്‍ പൊട്ടിവീണാണു ദുരന്തം സംഭവിച്ചത്. മഴവെള്ളം നിറഞ്ഞുകിടന്ന റോഡില്‍ വൈദ്യുതി കമ്പി വീണു കിടക്കുന്നതറിയാതെ എത്തിയ ഇരുവര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു. ഇരുവര്‍ക്കും ഷോക്കേല്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.

വീട്ടുജോലിക്ക് പോകുന്നതിനിടെ പ്രസന്നകുമാരിക്കാണ് ആദ്യം ഷോക്കേറ്റത്. ശേഷം ഇതുവഴി പത്രവിതരണനത്തിനെത്തിയ സുമേഷ് എന്ന യുവാവിനും ഷോക്കേറ്റെങ്കിലും ഇയാള്‍ പരിക്കുകളോടെ രക്ഷുപ്പെട്ടു. സുമേഷ് ആണ് പൊലീസിനെ അറിയിച്ചത്. ഇതിനിടെ ഇതുവഴി വന്ന രാധാകൃഷ്ണന്‍ ആചാരിക്കും ഷോക്കേറ്റു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ഗവേഷണം നടത്താം; കേരള സർക്കാർ ഫെലോഷിപ്പ് നൽകും

പത്താം ക്ലാസ് യോഗ്യതയുണ്ടോ? ക്ലീൻ കേരള കമ്പനിയിൽ ജോലി, അഭിമുഖത്തിലൂടെ നിയമനം

ബജറ്റ് വെറും തമാശ; വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി : പരിഹസിച്ച് ഡോ. തോമസ് ഐസക്

മോഹന്‍ലാല്‍ ചിത്രത്തില്‍ നന്നായി പെര്‍ഫോം ചെയ്താല്‍ വിസിബിലിറ്റി കൂടുതലായിരിക്കും: മുരളി ഗോപി