Kerala

'കീം' പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ്ങിന് യോഗ്യത നേടിയത് 56,599 വിദ്യാര്‍ത്ഥികള്‍; ഫാര്‍മസി കോഴ്‌സുകള്‍ക്ക് 44,390പേര്‍

എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക സംബന്ധമായ പരാതികള്‍ വിദഗ്ദ്ധ സമിതി പരിശോധിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തിയ ശേഷമാണ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടുളളത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജൂലൈ 16ന് നടന്ന കേരള എന്‍ജിനീയറിങ്/ ഫാര്‍മസി പ്രവേശന പരീക്ഷ (കീം 2020)യില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സ്‌കോര്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ കാന്‍ഡിഡേറ്റ് പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് സ്‌കോര്‍ പരിശോധിക്കാം.

എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ രണ്ട് പേപ്പറുകളും എഴുതിയ 71,742 വിദ്യാര്‍ഥികളില്‍ 56,599 പേര്‍ യോഗ്യത നേടി. ഫാര്‍മസി പ്രവേശന പരീക്ഷ (എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ ഒന്നാം പേപ്പര്‍) എഴുതിയ 52,145 വിദ്യാര്‍ത്ഥികളില്‍ 44,390 വിദ്യാര്‍ഥികളും യോഗ്യത നേടി.

എന്‍ജിനീയറിങ് പ്രവേശന പരീക്ഷയിലെ ഏതെങ്കിലും ഒരു പേപ്പര്‍ എഴുതാത്തവരും, ഓരോ പേപ്പറിനും കുറഞ്ഞത് 10 മാര്‍ക്ക് ലഭിക്കാത്തവരും (എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ ഒഴികെ) എന്‍ജിനീയറിങ് വിഭാഗത്തില്‍ അയോഗ്യരാക്കിയിട്ടുണ്ട്. വിവിധ കാരണങ്ങളാല്‍ 20,94 വിദ്യാര്‍ത്ഥികളുടെ എന്‍ജിനീയറിങ് /ഫാര്‍മസി പ്രവേശന പരീക്ഷാഫലം തടഞ്ഞുവച്ചിട്ടുണ്ട്. ഫലം തടഞ്ഞുവയ്ക്കുന്നതിനുള്ള കാരണങ്ങള്‍ പരിഹരിക്കപ്പെടുന്ന മുറയ്ക്ക് ഇത്തരം വിദ്യാര്‍ഥികളുടെ ഫലം പ്രസിദ്ധീകരിക്കുന്നതാണ്.

എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക സംബന്ധമായ പരാതികള്‍ വിദഗ്ദ്ധ സമിതി പരിശോധിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തിയ ശേഷമാണ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടുളളത്.

എന്‍ജിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് അവരുടെ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് (പ്ലസ്ടു, തത്തുല്ല്യം) ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ 03.09.2020 മുതല്‍ 10.09.2020 വരെ cee.kerala.gov.in എന്ന വെബ്സൈറ്റില്‍ അവസരം ലഭ്യമാക്കിയിട്ടുണ്ട്.  മാര്‍ക്ക് ഏകീകരണത്തിനു ശേഷം തയ്യാറാക്കുന്ന എന്‍ജിനീയറിങ്, ഫാര്‍മസി റാങ്ക് ലിസ്റ്റുകള്‍ പിന്നീട് പ്രസിദ്ധപ്പെടുത്തുന്നതാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

SCROLL FOR NEXT