Kerala

കീഴാറ്റൂരില്‍ സമരരംഗത്തുള്ളത് വയല്‍ക്കിളികളല്ല, കഴുകന്‍മാര്‍ :  മന്ത്രി ജി സുധാകരന്‍

ജീവിതത്തില്‍ ഒരിക്കല്‍ പോലും പാടത്ത് പോകാത്തവരും സമരരംഗത്തുണ്ട്. വികസന വിരുദ്ധര്‍ മാരീച വേഷം പൂണ്ട് വരികയാണ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കീഴാറ്റൂരില്‍ ദേശീയപാതക്കായുള്ള സ്ഥലമെടുപ്പിനെതിരെ സമരരംഗത്തുള്ളത് വയല്‍ക്കിളികളല്ല, വയല്‍ക്കഴുകന്‍മാരാണെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. വികസനം, കാര്‍ഷികം, ധാര്‍മികം എന്നിവ യാതൊരു അടിയന്തര പ്രാധാന്യവുമില്ലാത്തവയാണ്. ജീവിതത്തില്‍ ഒരിക്കല്‍ പോലും പാടത്ത് പോകാത്തവരും സമരരംഗത്തുണ്ട്. വികസന വിരുദ്ധര്‍ മാരീച വേഷം പൂണ്ട് വരികയാണ്. സമരം ചെയ്യുന്നത് പ്രദേശത്തിന് പുറത്തുള്ളവരെന്നും മന്ത്രി പറഞ്ഞു. വയല്‍ക്കിളികളുടെ സമരം നിയമവിരുദ്ധമാണെന്നും സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കി. 

കാര്‍ഷികം അടിയന്ത പ്രധാന്യമുള്ള വിഷയമല്ല. അലൈന്‍മെന്റ് മാറ്റാനാകില്ലെന്ന് ദേശീയപാത അഥോറിട്ടി ഇന്നലെ രാത്രിയും വ്യക്തമാക്കിയിട്ടുണ്ട്. നന്ദിഗ്രാമിനെ കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരത്തെ താരതമ്യം ചെയ്യരുത്. കീഴാറ്റൂരില്‍ സമരക്കാരെ വെടിയുതിര്‍ത്ത് വികസനവുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ല. ഒരു കുഞ്ഞിനെപ്പോലും വെടിവെയ്ക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ല. വയല്‍ക്കിളികളുടെ സമരം കണ്ട് പ്രതിപക്ഷം മോഹിക്കേണ്ടെന്നും ജി സുധാകരന്‍ അഭിപ്രായപ്പെട്ടു.

കീഴാറ്റൂരിലെ ഭൂമി ഏറ്റെടുക്കല്‍ സഭാനടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിലെ വിഡി സതീശന്‍ അടിയന്തര പ്രമേയനോട്ടീസ് നല്‍കി. കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു. 

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരെ സിപിഎം കൊല്ലരുത്. കീഴാറ്റൂരില്‍ കണ്ടത് പത്തു തലയുള്ള രാവണന്മാരെയാണ്. തീവെച്ച് നശിപ്പിക്കുന്നത് കണ്ടു നില്‍ക്കലാണോ പൊലീസിന്റെ ജോലിയെന്നും സതീശന്‍ ചോദിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം