Kerala

കീഴ്ജീവനക്കാരിയുടെ പരാതിയില്‍ സുപ്രധാന വകുപ്പില്‍ നിന്നും മാറ്റി, പൊതുഭരണവകുപ്പ് മുന്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ അവധിയില്‍

സര്‍ക്കാരിന്റെ ആവശ്യപ്രകാരമല്ല ബിശ്വനാഥ് സിന്‍ഹ അവധിക്ക് അപേക്ഷ നല്‍കിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പൊതുഭരണ വകുപ്പില്‍ നിന്നും ഒഴിവാക്കപ്പെട്ട മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിശ്വനാഥ് സിന്‍ഹ അവധിയില്‍. മൂന്ന് മാസത്തെ അവധിക്കാണ് സിന്‍ഹ അപേക്ഷ നല്‍കിയത്. കീഴ് ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിശ്വനാഥ് സിന്‍ഹയെ പൊതുഭരണ വകുപ്പില്‍ നിന്നും അപ്രധാന വകുപ്പിലേക്ക് മാറ്റിയത്.

സര്‍ക്കാരിന്റെ ആവശ്യപ്രകാരമല്ല ബിശ്വനാഥ് സിന്‍ഹ അവധിക്ക് അപേക്ഷ നല്‍കിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുള്ളത്. ചീഫ് സെക്രട്ടറിക്ക് പകരം, അവധി അപേക്ഷ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നേരിട്ട് അയക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച മുതല്‍ അവധി പ്രാബല്യത്തില്‍ വരുമെന്നാണ് അറിയുന്നത്.

മേലുദ്യോഗസ്ഥരോട് ചില ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ടാണ് അവധിക്ക് അപേക്ഷ നല്‍കിയിട്ടുള്ളത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ബിശ്വനാഥ് സിന്‍ഹ അടുപ്പക്കാരോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. യുവ വനിതാ ഐഎഎസ് ഓഫീസര്‍മാരോട് ബിശ്വനാഥ് സിന്‍ഹ മോശമായി പെരുമാറിയെന്നും, അശ്ലീല എസ്എംഎസ് അയച്ചെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം