Kerala

കുഞ്ഞാലിക്കുട്ടി വിശദീകരണം നല്‍കിയിട്ടില്ല; ലീഗ് യോഗത്തിലെ ചര്‍ച്ചയ്ക്ക് ശേഷം തുടര്‍നടപടിയെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ലീഗ് നേതാവും എംപിയുമായ കുഞ്ഞാലിക്കുട്ടി ഇല്ലാതിരുന്നത് മുസ്ലിം ലീഗ് ചര്‍ച്ച ചെയ്യുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കുഞ്ഞാലിക്കുട്ടിയുമായി ഇതു

Author : സമകാലിക മലയാളം ഡെസ്ക്

പാണക്കാട്: മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ലീഗ് നേതാവും എംപിയുമായ കുഞ്ഞാലിക്കുട്ടി ഇല്ലാതിരുന്നത് മുസ്ലിം ലീഗ് ചര്‍ച്ച ചെയ്യുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കുഞ്ഞാലിക്കുട്ടിയുമായി ഇതുവരെ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന്റെ വിശദീകരണം ലഭിച്ചിട്ടില്ലെന്നും ശിഹാബ് തങ്ങള്‍ പറഞ്ഞു.ലീഗ് യോഗത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം വെളിപ്പെടുത്തി. 

 ഇപ്പോഴത്തെ സാഹചര്യത്തില്‍ ബില്ല് രാജ്യസഭയില്‍ പാസാവുകയില്ല. മുത്തലാഖ് ബില്ലിനെതിരെ മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളുടെ പിന്തുണ കൂടി ലീഗ് തേടും. ബില്ല് പരാജയപ്പെട്ടാല്‍ നിലവിലുള്ള ആക്ഷേപങ്ങള്‍ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ട് ലോക് സഭ പാസാക്കിയ ബില്ല് നാളെയാണ് രാജ്യ സഭ പരിഗണിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT