Kerala

കുഞ്ഞിനെ കിണറ്റിലെറിഞ്ഞത് അമ്മയോടുള്ള വൈരാഗ്യത്തില്‍;  പിതൃസഹോദര ഭാര്യ അറസ്റ്റില്‍

കിടപ്പുമുറിയിലെ തൊട്ടിലില്‍ കുഞ്ഞിനെ ഉറക്കി കിടത്തിയ ശേഷം തുണി അലക്കുന്നതിനായി  പോയപ്പോഴാണ് കൊലപാതകം നടത്തിയതെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ജസീലയും മകന്‍ മുഹമ്മദ് മിഷാലുമാണ് സംഭവ സമയത്ത് വീട്ടിലു

Author : സമകാലിക മലയാളം ഡെസ്ക്

 കോഴിക്കോട്: താമരശ്ശേരിയില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെടുത്ത കേസില്‍ കുഞ്ഞിന്റെ പിതൃസഹോദരന്റെ ഭാര്യ ജസീല (26) അറസ്റ്റില്‍. കുഞ്ഞിന്റെ അമ്മയോടുള്ള പക തീര്‍ക്കുന്നതിനായി കിണറ്റിലെറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി.

തിങ്കളാഴ്ച രാവിലെയാണ് കാരാടി സ്വദേശി മുഹമ്മദലിയുടെ കുഞ്ഞിന്റെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്നും കണ്ടെത്തിയത്. 
 കിടപ്പുമുറിയിലെ തൊട്ടിലില്‍ കുഞ്ഞിനെ ഉറക്കി കിടത്തിയ ശേഷം തുണി അലക്കുന്നതിനായി  പോയപ്പോഴാണ് കൊലപാതകം നടത്തിയതെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ജസീലയും മകന്‍ മുഹമ്മദ് മിഷാലുമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. 

കുഞ്ഞിന്റെ അമ്മയായ ഷമീന തുണിയലക്കുമ്പോള്‍, കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ ശേഷം ജസീല വീട്ടുജോലികള്‍ ചെയ്തു. കുട്ടിയെ കാണാനില്ലെന്ന് ഷമീന പറഞ്ഞപ്പോഴാണ് താനും ശ്രദ്ധിച്ചതെന്നായിരുന്നു ജസീല ആദ്യം പൊലീസിനോട് പറഞ്ഞത്. തിരച്ചിലിനിടയില്‍ കിണറ്റില്‍ നിന്ന് കുഞ്ഞിനെ കണ്ടെത്തിയതും ജസീല ആയിരുന്നു. 

വെള്ളത്തില്‍ മുങ്ങി കുഞ്ഞ് മരിച്ചതായാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടുംബാംഗങ്ങളെ പൊലീസ് വീണ്ടും ചോദ്യം ചെയ്തത്. വീട്ടുജോലികള്‍ കൂടുതലായി ചെയ്യേണ്ടി വന്നതാണ് ഷമീനയോട് പകയുണ്ടായതിന് കാരണമെന്നും ഇവര്‍ പൊലീസില്‍ സമ്മതിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി