Kerala

കുടുംബവഴക്ക്: അനുജന്റെ കുത്തേറ്റ് മധ്യവയസ്ക്കൻ മരിച്ചു

കൊട്ടിയത്ത് ജ്യേ​ഷ്ഠ​ൻ കു​ത്തേ​റ്റു​ മ​രി​ച്ച സംഭവത്തിൽ അനുജൻ പോലീസ് പിടിയിലായി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊട്ടിയത്ത് ജ്യേ​ഷ്ഠ​ൻ കു​ത്തേ​റ്റു​ മ​രി​ച്ച സംഭവത്തിൽ അനുജൻ പോലീസ് പിടിയിലായി. കൊ​ട്ടി​യം ത​ഴു​ത്ത​ല പ​ന​വി​ള​യി​ൽ മ​ഹി​പാ​ല​നാ​ണ് (56) ​മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നു​ജ​ൻ ധ​ന​പാ​ല​നെ പു​ല​ർ​ച്ച​യോ​ടെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കുടുംബവഴക്കാണ് സംഭവത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ രാത്രിയാണ് സംഭവം.  ഇ​രു​വ​രും വീ​ട്ടി​ൽ വ​ഴ​ക്കി​ടു​ക പ​തി​വാ​യി​രു​ന്നു​. പ​തി​വു​പോ​ലെ കഴിഞ്ഞ രാ​ത്രി​യി​ലും വ​ഴ​ക്കി​ട്ടു. ഇ​തി​നി​ട​യി​ൽ ജ്യേ​ഷ്ഠ​നെ അ​നു​ജ​നെ കുത്തി വീഴ്ത്തുകയായിരുന്നു. തുടർന്ന് സ്ഥലത്തു നിന്നും രക്ഷപെട്ട ധനപാലനെ പോലീസ് പുലർച്ചെയോടെ അറസ്റ്റ് ചെയ്തു.  മാരകമായ കുത്തിൽ ഹൃ​ദ​യ​ത്തി​ൽ ആ​ഴ​ത്തി​ലു​ള്ള മു​റി​വേ​റ്റാണ് ജേഷ്ഠൻ മരിച്ചത്. മരിച്ച മഹിപാലൻ അ​വി​വാ​ഹി​ത​നാ​ണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചൂരൽമല - മുണ്ടക്കൈ ദുരിതബാധിതർക്ക് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം ഇഴയുന്നു; കോൺഗ്രസിനും ലീഗിനും വിമർശനം

അക്കൗണ്ടന്റ് ഉൾപ്പെടെ വിവിധ ഒഴിവുകൾ; ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ അവസരം

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ

റിവര്‍ ഇന്‍ഡി ഇനി ഫ്‌ളിപ്കാര്‍ട്ടിലൂടെയും വാങ്ങാം; അറിയേണ്ടതെല്ലാം

പെനാൽറ്റി വിളിച്ചത് മാത്രമേ റഫറിക്ക് ഓർമയുള്ളു... അടിയോടടി! (വിഡിയോ)