പ്രതീകാത്മക ചിത്രം 
Kerala

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ :  44 മൊബൈല്‍ ഫോണുകളും രണ്ട് ലാപ്പ്‌ടോപ്പുകളും പിടിച്ചെടുത്തു, 6 പേര്‍ പിടിയില്‍ ; സംസ്ഥാന വ്യാപക പരിശോധന

പോക്‌സോ നിയമപ്രകാരവും ഐടി നിയമപ്രകാരവുമാണ് പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും കൈമാറുകയും ചെയ്യുന്നവര്‍ക്കായി സംസ്ഥാനത്ത് വ്യാപക തിരച്ചില്‍. മലപ്പുറത്ത് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 44 മൊബൈല്‍ ഫോണുകളും രണ്ട് ലാപ്പ്‌ടോപ്പുകളും കണ്ടെടുത്തു. 

മലപ്പുറത്ത് 69 ഇടങ്ങളില്‍ പരിശോധന നടത്തിയ പൊലീസ് 45 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട്ടും മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 16 കേസുകളും രജിസ്റ്റര്‍ ചെയ്തു. 

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ഓപ്പറേഷന്‍ 'പി ഹണ്ട്' എന്ന പേരില്‍ സംസ്ഥാനവ്യാപകമായി പൊലീസ് പരിശോധന. പോക്‌സോ നിയമപ്രകാരവും ഐടി നിയമപ്രകാരവുമാണ് പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ