കൊലയാളി ഗെയിം' എന്നറിയപ്പെടുന്ന വിവാദ മൊബൈല്‍ ഗെയിം കേരളത്തില്‍ രണ്ടായിരത്തിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തതായി പൊലീസ്. ഗെയിം സംസ്ഥാനത്തു പ്രചരിക്കുന്നത് ഓണ്‍ലൈന്‍ സൈറ്റുകളില്‍ പരസ്യംനല്‍കുന്ന ഏജന്‍സികളാണു കണ്ടെത്തിയത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ പൊലീസ് ആവശ്യപ്പെട്ടു. രക്ഷിതാക്കള്‍ക്കു ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
കഴിഞ്ഞമാസം പാലക്കാട്ടെ നാലു കുട്ടികള്‍ കെഎസ്ആര്‍ടിസി ബസില്‍ ചാവക്കാട് കടല്‍കാണാന്‍ പോയതു ഗെയിമിന്റെ സ്വാധീനത്തിലാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. രക്ഷിതാക്കള്‍ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കുട്ടികള്‍ ഈ ഗെയിം കളിച്ചിരുന്നതായി ശ്രദ്ധയില്‍പെട്ടു.
കളിക്കുന്നവരെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്ന ഈ ഗെയിം ഒട്ടേറെ രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലായി 530 പേര്‍ ഇത്തരത്തില്‍ ജീവനൊടുക്കിയെന്നാണു റിപ്പോര്‍ട്ട്. മുംബൈയില്‍ കഴിഞ്ഞദിവസം കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ജീവനൊടുക്കിയ പതിനാലുകാരന്‍ മന്‍പ്രീത് സിങ് സഹാനി ഈ ഓണ്‍ലൈന്‍ കളിയുടെ ഇരയാണെന്നു പൊലീസ് സംശയിക്കുന്നു.
മൈന്‍ഡ് മാനിപ്പുലേറ്റിങ് ഗെയിമായ ബ്ലൂ വെയ്ല്‍ കളിക്കുന്നയാളിന്റെ മനസിനെ പതുക്കെ പതുക്കെ നിയന്ത്രിച്ച് അവസാനം ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണ് രീതി. ഗെയിം തുടങ്ങുമ്പോള്‍ തന്നെ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കും. രാത്രി ഒറ്റയ്ക്കിരുന്ന് ഹൊറര്‍ സിനിമ കാണുക, കൈയിലും കാലിലും പ്രത്യേക രീതിയില്‍ മുറിവുണ്ടാക്കുക, രാത്രിയിലെ ചില പ്രത്യേക സമയങ്ങളില്‍ ഉണരുക എന്നിങ്ങനെയുള്ള ചലഞ്ചുകള്‍ ദിവസേന ഗെയിം കളിക്കുന്നയാള്‍ ചെയ്യേണ്ടി വരും.
ഈ ചലഞ്ചുകള്‍ പൂര്‍ത്തിയാക്കി എന്നതിന്റെ തെളിവുകള്‍ ഫോട്ടോ സഹിതം അയച്ചു കൊടുക്കുകയും വേണം. ഇല്ലെങ്കില്‍ ഭീഷണിപ്പെടുത്തുമെന്നും അനുഭവമുള്ളവര്‍ പറയുന്നു. ഇങ്ങനെ മുന്നേറുന്ന ഗെയിമിന്റെ അന്‍പതാം ദിവസം സ്വയം മരണം വരിക്കാനാണ് ഗെയിം ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ നൂറോളം പേര്‍ റഷ്യയില്‍ മാത്രം മരണപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
ചലഞ്ച് തുടങ്ങിക്കഴിഞ്ഞാല്‍ പിന്നീട് ഇതില്‍ നിന്ന് പുറത്ത് കടക്കാനുമാകില്ല. ഈ ആപ്ലിക്കേഷന്‍ ഒരുക്കല്‍ സ്വന്തം ഫോണില്‍ ഡൗണ്‍ലോഡ് ചെയ്താല്‍ പിന്നീടൊരിക്കലും ഡിലീറ്റ് ചെയ്യാനുമാകില്ല. അതേസമയം ബ്ലൂ വെയില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടുന്നതെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. യുഎഇയിലും, ബ്രിട്ടനിലെ ചില സ്‌കൂളുകളിലും ഗെയിം ഉപയോഗിക്കുന്നതില്‍ നിന്നും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
കുട്ടികള്‍ ഈ ഗെയിം കളിക്കുന്നുണ്ടോ എന്നറിയാനും അവര്‍ അതിന് അടിപ്പെടാതിരിക്കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates