Kerala

കുട്ടികള്‍ പൊളിച്ചു പഠിക്കട്ടെ; മുക്കാല്‍ കോടിയുടെ പുതുപുത്തന്‍ മെഴ്‌സിഡീസ് ബെന്‍സ്

കമ്പനി തന്നെയാണ് മുക്കാല്‍ കോടിയിലേറെ വിലയുള്ള ആഡംബരക്കാര്‍ പഠിക്കാനായി നല്‍കിയത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  കാര്യവട്ടം ഗവ. എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പൊളിച്ചു പഠിക്കാന്‍ പുതുപുത്തന്‍ മെഴ്‌സിഡീസ് ബെന്‍സ്. കമ്പനി തന്നെയാണ് മുക്കാല്‍ കോടിയിലേറെ വിലയുള്ള ആഡംബരക്കാര്‍ പഠിക്കാനായി നല്‍കിയത്. കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ് ബിരുദദാനച്ചടങ്ങിനിടെ കാര്‍ കൈമാറിയത്. കമ്പനി ഇവിടെ ആരംഭിച്ച അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഓട്ടോമോട്ടീവ് മെക്കാട്രോണിക്‌സിലെ (എഡിഎഎംആഡം) വിദ്യാര്‍ഥികള്‍ക്കു ഈ പുത്തന്‍ കാര്‍ പൊളിച്ചു പഠിക്കാം.

തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ്, ഡല്‍ഹി ജെ.ബി. പന്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, പുണെഔറംഗബാദ് ഗവണ്‍മെന്റ് പോളിടെക്‌നിക്കുകള്‍ എന്നിവരുമായി സഹകരിച്ചാണ് കോഴ്‌സ്. മെഴ്‌സിഡീസ്‌ബെന്‍സ് ഇന്ത്യ കസ്റ്റമര്‍ സര്‍വീസസ് ആന്‍ഡ് കോര്‍പറേറ്റ് അഫയേഴ്‌സ് വൈസ് പ്രസിഡന്റ് ശേഖര്‍ ഭിഡെ, വി.കെ. പ്രശാന്ത് എംഎല്‍എ, കേരള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ഇന്ദിരദേവി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

SCROLL FOR NEXT