Kerala

കുണ്ടറയില്‍ യുവാവിനെ നടുറോഡിലിട്ട് കുത്തിക്കൊന്നു, പ്രതികള്‍ കൊച്ചിയില്‍ പിടിയില്‍ ; വലയിലായത് വാഹനപരിശോധനയ്ക്കിടെ

സക്കീര്‍ബാബു കൊലക്കേസിലെ പ്രതികളായ പ്രജീഷ്, ബിന്റോ സാബു  എന്നിവരാണ് പിടിയിലായത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം : കൊല്ലം കുണ്ടറയില്‍ ക്രിമിനല്‍ കേസ് പ്രതിയായ യുവാവിനെ നടുറോഡിലിട്ട് കുത്തിക്കൊന്നവര്‍ കൊച്ചിയില്‍ പിടിയിലായി. അക്രമത്തിന് ശേഷം രക്ഷപ്പെട്ട രണ്ടുപേരാണ് പിടിയിലായത്. സക്കീര്‍ബാബു കൊലക്കേസിലെ പ്രതികളായ പ്രജീഷ്, ബിന്റോ സാബു  എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

കുണ്ടറ പേരയത്ത് ഇന്നലെ രാത്രിയാണ് ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയായ സക്കീര്‍ബാബുവിനെ കൊലപ്പെടുത്തിയത്. മുന്‍വൈര്ഗ്യത്തെത്തുടര്‍ന്നായിരുന്നു കൊലപാതകം.

കൊച്ചി ഇടപ്പള്ളിയില്‍ വാഹനപരിശോധനയ്ക്കിടെ പ്രതികള്‍ കുടുങ്ങുകയായിരുന്നു. സുഹൃത്തിന്റെ കാറിലാണ് പ്രതികള്‍ കൊച്ചിയിലെത്തിയതെന്നാണ് സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം