Kerala

കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജിയെ വെട്ടിക്കൊന്നു

കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജി(45) വെട്ടേറ്റ് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജി(45) വെട്ടേറ്റ് മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഷാജി മരിച്ചത്. സംഭവത്തില്‍ ബന്ധുവായ സജീദിനെ പോലീസ് അറസ്റ്റ് ചെയ്തു.

മദ്യപിക്കുന്നിതിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി സജീദും ഷാജിയും ചേര്‍ന്ന് വിതുരയിലെ ബാറില്‍ വെച്ച് മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് വീട്ടിലെത്തിയ ഷാജിയെ ബന്ധുവായ സജീദ് പിന്തുടര്‍ന്നെത്തി വെട്ടുകയായിരുന്നു.

മുഖത്തും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഷാജിയെ ഉടന്‍  തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍  എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പാലോട്, വിതുര, നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. യുവതിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതടക്കം 40ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട ഷാജി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ