Kerala

കുളിമുറിയില്‍ കള്ളവാറ്റ്; മതില്‍ ചാടിയെത്തി എക്‌സൈസ്, ഭാര്യയും ഭര്‍ത്താവും കയ്യോടെ പിടിയില്‍

ലോക്ക്ഡൗണ്‍ കാലത്ത്  വീട്ടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ അടക്കമുള്ള വാറ്റ് ഉപകരണങ്ങള്‍ ഉപയോഗിച്ച് ചാരായം വാറ്റിയ ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത്  വീട്ടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ അടക്കമുള്ള വാറ്റ് ഉപകരണങ്ങള്‍ ഉപയോഗിച്ച് ചാരായം വാറ്റിയ ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍. ആര്യനാട് കോട്ടയ്ക്കകം മുക്കാലി വി എസ്സ് ഭവനില്‍ ബിനുകുമാറിനെയും ഭാര്യ സത്യയെയുമാണ് എക്‌സൈസ് വകുപ്പ് അറസ്റ്റ് ചെയ്തത്. 

വീട്ടിലെ കുളിമുറിയില്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് അതീവരഹസ്യമായി പ്രത്യേക രീതിയില്‍ വാറ്റ് സെറ്റ് ക്രമീകരിച്ചാണ് ചാരായം വാറ്റിയത്. വീട്ടില്‍ നിന്നും 55 ലിറ്റര്‍ കോടയും, 5 ലിറ്റര്‍ ചാരായവും,വാറ്റ് ഉപകരണങ്ങളും മറ്റും പിടികൂടി. 

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി അനികുമാറിന് കിട്ടിയ രഹസ്യ വിവരത്തെത്തുടര്‍ന്ന്  എക്‌സൈസ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ മതില്‍ ചാടി കടന്നു വീടിനകത്ത് എത്തുമ്പോള്‍ കുളിമുറിയില്‍ ഭാര്യയും ഭര്‍ത്താവും ചാരായ വാറ്റില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നുവെന്ന് എക്‌സസൈസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'