Kerala

കൂടത്തായി കൊലപാതക പരമ്പര: ഷാജുവിനെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും

ജോളിയെ ചോദ്യംചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള അന്വേഷണസംഘത്തിന്റെ തീരുമാനം 

Author : സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന് നിര്‍ദ്ദേശം. വടകരയിലെ എസ്പി ഓഫീസില്‍ തിങ്കളാഴ്ച രാവിലെ എത്തണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഷാജുവിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാവും അന്വേഷണ സംഘം ഷാജുവിനെ ചോദ്യം ചെയ്യുകയെന്നാണ് പുറത്തുവരുന്ന വിവരം.

ആറ് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഷാജുവില്‍നിന്ന് അന്വേഷണ സംഘം ആരായും. ആദ്യഭാര്യ സിലിയുടെയും മകള്‍ അല്‍ഫൈന്റെയും മരണവുമായി ബന്ധപ്പെട്ടാ വിവരങ്ങളും ചോദിച്ചറിയും. 

അന്വേഷണത്തിന്റെ തുടക്കത്തില്‍തന്നെ ജോളിയും ഷാജുവും അടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. പിന്നീട്, ജോളിയെ മാത്രമാണ് അറസ്റ്റു ചെയ്തത്. ഷാജുവിനെ മണിക്കൂറുകളോളം ചോദ്യംചെയ്തശേഷം വിട്ടയച്ചിരുന്നു. എന്നാല്‍ ഷാജുവിനെ വീണ്ടും ചോദ്യംചെയ്‌തേക്കുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. 

ജോളിയെ ചോദ്യംചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ അന്വേഷണ സംഘം ശ്രമിക്കും. ചോദ്യംചെയ്ത് വിട്ടയച്ചശേഷം ഷാജു മാധ്യമങ്ങളോട് പറഞ്ഞ പലകാര്യങ്ങളും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അക്കാര്യങ്ങളില്‍ വ്യക്തത വരുത്താനും പോലീസ് ശ്രമിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21