Kerala

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു; എല്‍എല്‍ബി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; പ്രതിശ്രുത വരന്‍ പിടിയില്‍

എല്‍എല്‍ബി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരന്‍ പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എല്‍എല്‍ബി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരന്‍ പിടിയില്‍. ഇടക്കൊച്ചി തെരേടത്ത് വീട്ടില്‍ ആന്റണിയുടെ മകന്‍ പ്രിജിനാണ് അറസ്റ്റിലായത്. 

നെട്ടൂര്‍ പെരിങ്ങാട്ട് ലെയ്‌നില്‍ വാടകയ്ക്ക് താമസിക്കുന്ന തേവര തിട്ടയില്‍ വീട്ടില്‍ വിനോദിന്റെയും പ്രീതിയുടെയും മകള്‍ ചന്ദനയെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചന്ദനയെ വിവാഹം കഴിക്കാനിരുന്ന പ്രിജിന്‍ പിടിയിലായത്. പ്രേരണക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഓട്ടോ ഡ്രൈവറാണ് ചന്ദനയുടെ അച്ഛന്‍. നല്‍കാവുന്നതില്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹം മുടങ്ങി. ഇതിന് പിന്നാലെയാണ് സെപ്റ്റംബര്‍ അഞ്ചിന് ഉച്ചയോടെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ ചന്ദനയെ കണ്ടത്. 

ബന്ധുക്കളുടെ പരാതിയില്‍ പനങ്ങാട് പൊലീസ്, എസ്‌ഐ കെ ദിലീപിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ