Kerala

കൂട്ടുകാർക്ക് അയച്ചുകൊടുക്കാൻ തൂങ്ങിമരണം ചിത്രീകരിച്ചു; പത്താം ക്ലാസ് വിദ്യാർത്ഥിയ്ക്ക് ദാരുണമരണം

മൊബൈൽ ഫോണിൽ വിഡിയോ ഓണാക്കി വെച്ചായിരുന്നു ആത്മഹത്യ

Author : സമകാലിക മലയാളം ഡെസ്ക്

കൊടുങ്ങല്ലൂർ; കൂട്ടുകാർക്ക് അയച്ചുകൊടുക്കാൻ തൂങ്ങിമരണത്തിന്റെ വിഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കൊടുങ്ങല്ലൂർ മേത്തല പറമ്പിക്കുളങ്ങര കാര്യേഴത്ത് കിഷോറിന്റെയും ശ്രീജയുടെയും ഏകമകന്‍ അദ്വൈതി (15)നെയാണ് ചൊവ്വാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോണിൽ വിഡിയോ ഓണാക്കി വെച്ചായിരുന്നു ആത്മഹത്യ. 

കൂട്ടുകാരുമായി ദൃശ്യങ്ങള്‍ പങ്കുവെയ്ക്കുന്നതിനാണ് അദ്വൈത് സാഹസികതയ്ക്ക് മുതിര്‍ന്നത്. വീടിനുള്ളിലെ ഹാളിലെ കോണിയുടെ കൈവരിയില്‍ ഷാളില്‍ കുടുക്കിട്ട് അദ്വൈത് താഴേക്ക് ചാടുകയായിരുന്നു. കണക്കുകൂട്ടലുകള്‍ തെറ്റി കാല്‍ തറയിലേക്ക് എത്താതിരുന്നതാണ് ദാരുണമായ മരണത്തിനിടയാക്കിയത്. മരണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ സംഭവസ്ഥലത്തുനിന്നു കിട്ടിയ മൊബൈല്‍ ഫോണില്‍നിന്ന് പോലീസിന് ലഭിച്ചു.

പുല്ലൂറ്റ് ഗുരുശ്രീ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ അദ്വൈത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കൂടിയായ അമ്മയോടൊപ്പമാണ് വൈകീട്ട് വീട്ടിലെത്തിയത്. പിന്നീട് അച്ഛനും അമ്മയും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ പോയി തിരിച്ചെത്തിയപ്പോഴാണ് അദ്വൈതിനെ മരിച്ച നിലയിൽ കണ്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ