Kerala

കെ സുരേന്ദ്രന്‍ ആനയല്ല, വീണ്ടും മല്‍സരിക്കുന്നത് പണം മോഹിച്ച് : മന്ത്രി എം എം മണി

വോട്ടു മറിച്ചു ചെയ്യുക എന്നതാണ് ആര്‍എസ്എസും ബിജെപിയും കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : കോന്നി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെ കടന്നാക്രമിച്ച് മന്ത്രി എംഎം മണി രംഗത്തെത്തി. കെ സുരേന്ദ്രന്‍ വീണ്ടും മല്‍സരിക്കാനെത്തുന്നത് പണം മോഹിച്ചാണെന്ന് മണി ആരോപിച്ചു. സുരേന്ദ്രന്‍ ആനയല്ല. കോന്നിയിലെ ജനങ്ങള്‍ കാര്യങ്ങളെല്ലാം വിലയിരുത്തിക്കഴിഞ്ഞു. കോണ്‍ഗ്രസിലെ തര്‍ക്കം കോന്നിയില്‍ എല്‍ഡിഎഫ് മുതലാക്കുമെന്നും മണി പറഞ്ഞു. 

കോന്നിയില്‍ ജയിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ജയിക്കാന്‍ വേണ്ടി തന്നെയാണ് ഇടതുപക്ഷം രംഗത്തിറങ്ങിയിരിക്കുന്നത്. എല്‍ഡിഎഫിന്റെ അഞ്ചുസ്ഥാനാര്‍ത്ഥികളും യുവാക്കളാണ്. പ്രത്യേക പരിഗണനയാണ് അവര്‍ക്ക് നല്‍കുന്നത്. കോന്നിയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ ആണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, ഏത് ദൈവമാണെങ്കിലും ആനയാണെങ്കിലും എല്‍ഡിഎഫിന് പ്രശ്‌നമില്ലെന്നായിരുന്നു മണിയുടെ പ്രതികരണം. അതിന് പറ്റിയ എതിരാളിയാണ് ഇടതുസ്ഥാനാര്‍ത്ഥി. 

അവര്‍ക്കൊക്കെ കാശാണ് പ്രധാനം. വോട്ടു മറിച്ചു ചെയ്യുക എന്നതാണ് ആര്‍എസ്എസും ബിജെപിയും കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്. എന്തായാലും ഇടതുപക്ഷം ജയിക്കാതിരിക്കുക എന്നതാണ് ഇതിന്റെ പിന്നിലെ രാഷ്ട്രീയം. അതിനായി വോട്ടു മറിച്ചുചെയ്യും അതിനുള്ള ചില്ലറയും മേടിക്കും. പാരമ്പര്യമായി ഇതാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും മന്ത്രി മണി ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21