Kerala

കെ സുരേന്ദ്രന് എക്‌സ് കാറ്റഗറി സുരക്ഷ നല്‍കാന്‍ പൊലീസ്, വേണ്ടെന്നു സുരേന്ദ്രന്‍

കെ സുരേന്ദ്രന് എക്‌സ് കാറ്റഗറി സുരക്ഷ നല്‍കാന്‍ പൊലീസ്, വേണ്ടെന്നു സുരേന്ദ്രന്‍

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എക്‌സ് കാറ്റഗറി സുരക്ഷ ഒരുക്കണമെന്നും ഗണ്‍മാനെ നിയോഗിക്കണമെന്നും സംസ്ഥാന ഇന്റലിജന്‍സ്. ഇത് സംബന്ധിച്ച് ഇന്റലിജന്‍സ് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സുരക്ഷ പോലും വേണ്ടെന്നു വച്ച് തനിക്ക് ഗണ്‍മാനെ ആവശ്യമില്ലെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചു.

സുരേന്ദ്രന് സുരക്ഷ വര്‍ധിപ്പിക്കണമെന്നു കാണിച്ച് ഈ മാസം 22 നാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പ്രത്യേക സുരക്ഷ ഒരുക്കി ഇന്റലിജന്‍സ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ അറിയിക്കണമന്നും ആവശ്യപ്പെട്ടിട്ടുണ്ട്.  

സുരക്ഷ സംംബന്ധിച്ച് ഔദ്യോഗികമായി ആരും അറിയിച്ചിട്ടില്ലെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. തനിക്ക് ഏതെങ്കിലും  തരത്തിലുള്ള ഭീഷണി ഇല്ല. മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയതാണ് ആകെയുള്ള ഒെരു പ്രശ്‌നം. കേരള പൊലീസിന്റെ സുരക്ഷ തത്ക്കാലം ആവശ്യമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം