Kerala

കെഎം ഷാജഹാനെ സി ഡിറ്റില്‍ നിന്നും സസ്‌പെന്റ് ചെയ്തു

ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനെത്തിയതിനെ തുടര്‍ന്ന് അറസ്റ്റു ചെയ്ത് ജയിലലടച്ച കെഎം ഷാജഹാനെ സി ഡിറ്റില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനെത്തിയതിനെ തുടര്‍ന്ന് അറസ്റ്റു ചെയ്ത് ജയിലലടച്ച കെഎം ഷാജഹാനെ സി ഡിറ്റില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കേരള സര്‍വീസ് ചട്ടപ്രകാരമാണ് നടപടി.

സര്‍ക്കാര്‍ ജീവനക്കാരനോ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരോ 48 മണിക്കൂറിലധികം ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടി വന്നാല്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യാമെന്നാണ് വ്യവസ്ഥ. ജാമ്യമില്ലാ വകുപ്പാണ് ഷാജഹാനുമേല്‍ ചുമത്തിയത്. ഷാജഹാനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ എല്‍ തങ്കമ്മ വീട്ടില്‍ ആരംഭിച്ച നിരാഹാരം തുടരുകയാണ്. 

സമരത്തിന് ഷാജഹാനെ ഞങ്ങള്‍ ക്ഷണിച്ചില്ലെന്നായിരുന്നു സമരത്തിന് ശേഷം ജിഷ്ണുവിന്റെ കുടുംബം വ്യക്തമാക്കിയത്‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു