Kerala

കെഎം ഷാജി സെക്രട്ടേറിയറ്റിനെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നു- സ്പീക്കർ

അയോ​ഗ്യതാ വിഷയത്തിൽ കെഎം ഷാജി നിയമസഭാ സെക്രട്ടേറിയറ്റിനെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അയോ​ഗ്യതാ വിഷയത്തിൽ കെഎം ഷാജി നിയമസഭാ സെക്രട്ടേറിയറ്റിനെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ. തെറ്റിദ്ധാരണയുടെ പുറത്താണ് ഷാജി സെക്രട്ടേറിയറ്റിനെ വിവാദത്തിലേക്ക് വലിച്ചിഴച്ചതെന്നും അ​ദ്ദേഹം വ്യക്തമാക്കി.  

അയോഗ്യതയിൽ ബുള്ളറ്റിൻ ഇറക്കുന്നതാണ് സ്വാഭാവിക നടപടിയാണ്. പ്രതിപക്ഷത്തിന്‍റെ അവകാശങ്ങൾ നിഷേധിച്ചിട്ടില്ലെന്നും സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ തമ്പാനൂർ രവി അയോഗ്യനായപ്പോഴും ബുള്ളറ്റിൻ ഇറക്കിയിരുന്നു. അന്ന് രാഷ്ട്രീയ പ്രേരിതമാണെന്ന വിമർശനം ഉയർന്നില്ല. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഷാജിയുടെ പരാമർശങ്ങൾ ശരിയല്ല. ഗവർണറുടെ വിമർശനങ്ങളിൽ ശരിയുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍