ഫയല്‍ ചിത്രം 
Kerala

കെഎഎസ് പ്രാഥമിക പരീക്ഷ ഫെബ്രുവരി 22ന് ;  ഈ മാസം 25 നകം കണ്‍ഫര്‍മേഷന്‍ നല്‍കണമെന്ന് പിഎസ്‌സി

മൂന്നു സ്ട്രീമുകളിലേക്കും പൊതുപരീക്ഷയാണ് നടത്തുക. കണ്‍ഫര്‍മേഷന്‍ നല്‍കാത്തവര്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയില്ല

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) പ്രാഥമിക പരീക്ഷ ഫെബ്രുവരി 22നു നടത്താന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) തീരുമാനിച്ചു. അപേക്ഷ നല്‍കിയവര്‍ ഡിസംബര്‍ 25നകം കണ്‍ഫര്‍മേഷന്‍ നല്‍കണം.ഒറ്റത്തവണ റജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴിയാണ് പരീക്ഷ എഴുതുമെന്നുള്ള കണ്‍ഫര്‍മേഷന്‍ നല്‍കേണ്ടത്. മൂന്നു സ്ട്രീമുകളിലേക്കും പൊതുപരീക്ഷയാണ് നടത്തുക.

കണ്‍ഫര്‍മേഷന്‍ നല്‍കാത്തവര്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയില്ല. ഇവരുടെ അപേക്ഷ പിഎസ്‌സി നിരസിക്കും. പരീക്ഷാ സമയം തീരുമാനിച്ചിട്ടില്ല. കണ്‍ഫര്‍മേഷന്‍ നല്‍കേണ്ട അവസാന തീയതിക്കു ശേഷമേ സമയം പ്രഖ്യാപിക്കൂ. ഒബ്ജക്ടീവ് രീതിയില്‍ നടത്തുന്ന പ്രാഥമിക പരീക്ഷയ്ക്ക് 100 മാര്‍ക്ക് വീതമുള്ള രണ്ടു പേപ്പറുകളാണുള്ളത്. സമയം 90 മിനിറ്റ് വീതം. പ്രാഥമിക പരീക്ഷ വിജയിക്കുന്നവര്‍ക്ക് മെയിന്‍ പരീക്ഷയുണ്ട്.

വിവരണാത്മക രീതിയില്‍ നടക്കുന്ന മെയിന്‍ പരീക്ഷയ്ക്ക് 3 പേപ്പറുകളാണുള്ളത്. ഇതില്‍ വിജയിക്കുന്നവര്‍ക്ക് അഭിമുഖംകൂടി നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 50 മാര്‍ക്കിന്റെ അഭിമുഖമാണ് നടത്തുക. മെയിന്‍ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയാറാക്കുക. മൂന്നു സ്ട്രീമുകളിലുമായി 5,76,243 പേര്‍ കെഎഎസിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് സ്ട്രീം ഒന്നില്‍- 5,47,543 പേര്‍. സ്ട്രീം രണ്ടില്‍ 26,950 പേരും സ്ട്രീം മൂന്നില്‍ 1750 പേരും അപേക്ഷിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT